ബജ്‌റംഗ്ദള്‍ നേതാവിന്റെ കൊലപാതകം: വ്യാജവാര്‍ത്ത നല്‍കിയ ഏഷ്യാനെറ്റ് ന്യൂസിനെതിരേ കാംപസ് ഫ്രണ്ട് വക്കീല്‍ നോട്ടിസ് അയച്ചു

Update: 2022-03-09 16:21 GMT

തിരുവനന്തപുരം: കര്‍ണാടകയിലെ ബജ്‌റംഗ്ദള്‍ നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാംപസ് ഫ്രണ്ടിനെതിരേ വ്യാജവാര്‍ത്ത നല്‍കിയ ഏഷ്യാനെറ്റ് ന്യൂസിന്റെ നടപടിക്കെതിരേ വക്കീല്‍ നോട്ടീസ് അയച്ചു.

കൊലപാതകവുമായി ബന്ധപ്പെട്ട് 12 കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുവെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്. ഇത്തരമൊരു വാര്‍ത്ത അടിസ്ഥാന രഹിതമാണ്. വ്യാജവാര്‍ത്ത തിരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടും തിരുത്താത്തതിനാലാണ് സംസ്ഥാന സെക്രട്ടറി ആസിഫ് എം നാസര്‍ വക്കീല്‍ നോട്ടീസ് അയച്ചത്.

Tags: