105 മിസൈലുകളും 176 ഡ്രോണുകളും തടഞ്ഞതായി ബഹ്റയ്ന്‍

Update: 2026-03-10 11:08 GMT

ഇറാന്‍ ആക്രമണം ശക്തമാക്കിയ സാഹചര്യത്തില്‍ 105 മിസൈലുകളും 176 ഡ്രോണുകളും തടഞ്ഞതായി ബഹ്റയ്ന്‍ അറിയിച്ചു. യുഎസ് സേനയ്ക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങള്‍ക്കും ആസ്തികള്‍ക്കും നേരെ ഇറാന്‍ നടത്തിയ പ്രതികാര ആക്രമണങ്ങള്‍ക്ക് ശേഷം 105 മിസൈലുകളും 176 ഡ്രോണുകളും തടഞ്ഞ് നശിപ്പിച്ചതായി ബഹ്റയ്ന്‍ പ്രതിരോധ സേനയുടെ ജനറല്‍ കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.

ഇറാനിയന്‍ ആക്രമണങ്ങള്‍ക്ക് തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തുടര്‍ന്നും മറുപടി നല്‍കുമെന്ന് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 28ന് ഇസ്രായേല്‍-യുഎസ് സംയുക്ത സേന ഇറാന് നേരെ ആക്രമണം തുടങ്ങിയതിന് ശേഷമാണ് ഇറാന്‍ തിരിച്ചടി ആരംഭിച്ചത്. ഇസ്രായേലിന് നേരെയും യുഎസ് സൈനിക താവളങ്ങളുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരേയും ഇറാന്‍ മിസൈലുകളും ഡ്രോണുകളും പായിച്ചു.

Tags: