ബാബരി വിധി: കാസര്‍കോഡ് അഞ്ച് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ

മഞ്ചേശ്വരം, കുമ്പള, കാസര്‍കോഡ്, ചന്തേര, ഹൊസ്ദുര്‍ഗ് എന്നീ പോലീസ് സ്‌റ്റേഷന്‍ പരിധികളിലാണ് സിആര്‍പിസി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് ജില്ലാ കലക്്ടര്‍ ഡോ. യു എന്‍ സജിത് ബാബു അറിയിച്ചു.

Update: 2019-11-08 18:17 GMT

കാസര്‍കോഡ്: ബാബരി കേസില്‍ നാളെ സുപ്രിംകോടതി വിധി പറയുന്ന പശ്ചാത്തലത്തില്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ കാസര്‍കോഡ് ജില്ലയിലെ ചില ഭാഗങ്ങളില്‍ പോലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള, കാസര്‍കോഡ്, ചന്തേര, ഹൊസ്ദുര്‍ഗ് എന്നീ പോലീസ് സ്‌റ്റേഷന്‍ പരിധികളിലാണ് സിആര്‍പിസി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് ജില്ലാ കലക്്ടര്‍ ഡോ. യു എന്‍ സജിത് ബാബു അറിയിച്ചു. ജനങ്ങള്‍ ഇതുമായി പൂര്‍ണമായും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ഛിദ്ര ശക്തികളെ ഒറ്റപ്പെടുത്താനുള്ള അവസരമായി ഇത് മുഴുവന്‍ ജനങ്ങളും ഉപയോഗിക്കണം. സമാധാനം നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളുമായി എല്ലാ സുമനസ്സുകളും മുന്നോട്ടുവരണം. അതിനായി ഈ അവസരം വിനിയോഗിക്കാന്‍ എല്ലാവരും തയ്യാറാവണം. സമാധാനപരമായ ജീവിതം ഉറപ്പുവരുത്താന്‍ ജില്ലയിലെ ഏവരുടെയും സഹകരണം അടുത്ത മൂന്നുദിവസം പ്രതീക്ഷിക്കുകയാണ്. ഇതിനായി ഇപ്പോള്‍ പ്രഖ്യാപിക്കുന്ന നിരോധനാജ്ഞ നവംബര്‍ 11 രാത്രി 12 വരെ തുടരും. സമാധാനം തകര്‍ത്ത് മുതലെടുപ്പ് നടത്തുന്ന ഏതു ശക്തിയെയും ശക്തമായി അടിച്ചമര്‍ത്തുമെന്നു കലക്ടര്‍ അറിയിപ്പില്‍ വ്യക്തമാക്കി.




Tags:    

Similar News