ബാബരി: 100 കേന്ദ്രങ്ങളില്‍ നാളെ പൗര പ്രക്ഷോഭം- എസ്ഡിപിഐ, സെക്രട്ടറിയേറ്റിനു മുമ്പില്‍ റോയ് അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും

അനീതി അവസാനിപ്പിക്കുക, ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കുക, മസ്ജിദ് തകര്‍ത്തവരെ ജയിലിലടയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശവ്യാപകമായി പാര്‍ട്ടി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായാണ് സംസ്ഥാനത്തും പൗരപ്രക്ഷോഭം നടത്തുന്നത്.

Update: 2019-12-05 11:24 GMT

തിരുവനന്തപുരം: ബാബരി മസ്ജിദ് ഫാഷിസ്റ്റുകള്‍ തല്ലിത്തകര്‍ത്തതിന്റെ ഓര്‍മ ദിനമായ നാളെ (ഡിസംബര്‍ 6) സംസ്ഥാനത്തെ 100 കേന്ദ്രങ്ങളില്‍ എസ്ഡിപിഐ പൗരപ്രക്ഷോഭം സംഘടിപ്പിക്കും. അനീതി അവസാനിപ്പിക്കുക, ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കുക, മസ്ജിദ് തകര്‍ത്തവരെ ജയിലിലടയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശവ്യാപകമായി പാര്‍ട്ടി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായാണ് സംസ്ഥാനത്തും പൗരപ്രക്ഷോഭം നടത്തുന്നത്. രാവിലെ 10ന് സെക്രട്ടറിയേറ്റിനു മുമ്പില്‍ നടക്കുന്ന പരിപാടി എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4.30ന് വിവിധ കേന്ദ്രങ്ങളില്‍ സംസ്ഥാന നേതാക്കളായ മുവാറ്റുപുഴ അഷ്‌റഫ് മൗലവി (കായംകുളം)

കെ കെ റൈഹാനത്ത് (അരൂര്‍, ആലപ്പുഴ), പി അബ്ദുല്‍ ഹമീദ് (മലപ്പുറം), തുളസീധരന്‍ പള്ളിക്കല്‍ (കോട്ടയം), പി പി മൊയ്തീന്‍ കുഞ്ഞ് (തൊടുപുഴ), കെ എസ് ഷാന്‍ (ഇടുക്കി), കെ കെ അബ്ദുല്‍ ജബ്ബാര്‍ (എറണാകുളം), മുസ്തഫ കൊമ്മേരി (പത്തനംതിട്ട), അജ്മല്‍ ഇസ്മായില്‍ (കൊല്ലം), പി കെ ഉസ്മാന്‍ (കോഴിക്കോട്), അഡ്വ. എ എ റഹീം (തൃശൂര്‍), പി ആര്‍ കൃഷ്ണന്‍ കുട്ടി (വയനാട്), കൃഷ്ണന്‍ എരഞ്ഞിക്കല്‍ (കാസര്‍കോഡ്), സി എച്ച് അഷറഫ് (പാലക്കാട്), ജലീല്‍ നീലാമ്പ്ര (കണ്ണൂര്‍) എന്നിവര്‍ പൗരപ്രക്ഷോഭം ഉദ്ഘാടനം ചെയ്യും. മണ്ഡലം തലങ്ങളില്‍ നടക്കുന്ന പരിപാടികള്‍ക്ക് ജില്ലാ, മണ്ഡലം ഭാരവാഹികള്‍ നേതൃത്വം നല്‍കും.





Tags:    

Similar News