അമ്പലവയലില്‍ തമിഴ്‌നാട് സ്വദേശികള്‍ക്കെതിരായ ആക്രമണം; സജീവാനന്ദനെതിരേ ബലാല്‍സംഗക്കുറ്റം ചുമത്തി

ആക്രമണത്തിനിരയായ യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തിയത്. കഴിഞ്ഞ ദിവസം പോലിസ് കോയമ്പത്തൂരില്‍ എത്തി യുവതിയുടെയും യുവാവിന്റെയും മൊഴിയെടുത്തിരുന്നു.

Update: 2019-07-30 14:01 GMT

കല്‍പ്പറ്റ: അമ്പലവയലില്‍ തമിഴ്‌നാട് സ്വദേശികള്‍ക്കെതിരായ ആക്രമണത്തില്‍ പ്രതി സജീവാനന്ദനെതിരേ പോലിസ് ബലാല്‍സംഗ കുറ്റംചുമത്തി.ആക്രമണത്തിനിരയായ യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തിയത്. കഴിഞ്ഞ ദിവസം പോലിസ് കോയമ്പത്തൂരില്‍ എത്തി യുവതിയുടെയും യുവാവിന്റെയും മൊഴിയെടുത്തിരുന്നു.

കേസില്‍ രണ്ടു പേരെ കൂടി പ്രതി ചേര്‍ത്തിട്ടുണ്ട്. ലോഡ്ജില്‍വെച്ച് ഇരുവരെയും ശല്യം ചെയ്ത പ്രദേശവാസികളെയാണ് പ്രതി ചേര്‍ത്തത്. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും. തമിഴ്‌നാട് സ്വദേശികളായ യുവാവിനും യുവതിക്കും അമ്പലവയലില്‍ ക്രൂരമര്‍ദ്ദനമാണ് ഏറ്റത്. നിരവധി പേര്‍ നോക്കി നില്‍ക്കെ ഓട്ടോ ഡ്രൈവറായ സജീവാനന്ദന്‍ ഇരുവരെയും മര്‍ദ്ദിക്കുകയായിരുന്നു.

ഇവര്‍ താമസിച്ച ലോഡ്ജ് മുറിയില്‍ സജീവാനന്ദന്‍ അതിക്രമിച്ച് കയറുകയും അപമര്യാദയായി പെരുമാറുകയും ചെയ്തിരുന്നു. എതിര്‍ത്തതോടെ ക്ഷുഭിതനായ സജീവാനന്ദന്‍ ലോഡ്ജ് ജീവനക്കാരോട് ഇരുവരെയും ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ടു. ഇരുവരെയും ലോഡ്ജില്‍നിന്ന് പുറത്താക്കിയ ശേഷം സജീവാനന്ദന്‍ പിന്തുടരുകയും അമ്പലവയലില്‍വച്ച് തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയുമായിരുന്നുവെന്ന് യുവതി മൊഴി നല്‍കിയിരുന്നു.


.

Tags:    

Similar News