ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം: ഐഎംഎ മെഡിക്കല്‍ ബന്ദ് 17ന്

Update: 2023-03-13 12:49 GMT

കണ്ണൂര്‍: സംസ്ഥാനത്ത് ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നേരെയുള്ള നിരന്തരം ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷ(ഐഎംഎ)ന്റെ നേതൃത്വത്തില്‍ മുഴുവന്‍ ഡോക്ടര്‍മാരുടെയും നേതൃത്വത്തില് മാര്‍ച്ച് 17ന് പൊതു പണിമുടക്ക് നടത്തുന്നു. ഇതിന്റെ ഭാഗമായി കണ്ണൂരില്‍ ഐഎംഎ സംഘടിപ്പിച്ച സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ പ്രസിഡന്റ് ഡോ. വി സുരേഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡോ രാജ്‌മോഹന്‍, സംസ്ഥാന കമ്മിറ്റി അംഗം ഡോ. സുല്‍ഫിക്കര്‍ അലി, ഡോ. പി കെ ഗംഗാധരന്‍, ഡോ. സി നരേന്ദ്രന്‍, ഡോ. മുഹമ്മദലി, ഡോ. ആശാറാണി, ഡോ. ഷഹീദ, ഡോ. ഐ സി ശ്രീനിവാസന്‍ സംസാരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പനിബാധയെത്തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശു മരണപ്പെട്ടതിനു പിന്നാലെ സീനിയര്‍ കാര്‍ഡിയോളജിസ്റ്റിനെ ആക്രമിച്ച കേസില്‍ ഇപ്പോഴും പ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്തിട്ടില്ല എന്നത് ഗൗരവമായാണ് കാണുന്നത്. ആശുപത്രികളെ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിക്കണമെന്ന് ആവശ്യവുമായി മുഖ്യമന്ത്രി മുതല്‍ മുഴുവന്‍ എംഎല്‍എമാരെയും നേരിട്ട് കണ്ട് അഭ്യര്‍ത്ഥിച്ചിട്ടും ഒരു പരിഗണനയും നല്‍കാത്തത് പ്രതിഷേധാര്‍ഹമാണ്. കേരളത്തിലെ മുഴുവന്‍ ഡോക്ടര്‍മാരും മാര്‍ച്ച് 17ന് നടക്കുന്ന മെഡിക്കല്‍ ബന്ദില്‍ പങ്കെടുക്കുമെന്നും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജനങ്ങള്‍ സഹകരിക്കണമെന്നും ഐഎംഎ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

Tags:    

Similar News