കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ മമ്പറം ദിവാകരന് നേരെ ആക്രമണം; അഞ്ച് പേര്‍ക്കെതിരേ പോലിസ് കേസെടുത്തു

തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിനിടെ ദിവാകരനെ കസേരകൊണ്ട് അടിച്ചു എന്നാണ് പരാതി.

Update: 2021-12-02 06:41 GMT

തലശ്ശേരി: കോണ്‍ഗ്രസില്‍ നിന്നും അച്ചടക്കലംഘനം ആരോപിച്ച് പുറത്താക്കിയ മമ്പറം ദിവാകരനെതിരേ ആക്രമണം. തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിനിടെ ദിവാകരനെ കസേരകൊണ്ട് അടിച്ചു എന്നാണ് പരാതി. ബുധനാഴ്ച്ച വൈകീട്ടാണ് ആക്രമണമുണ്ടായത്.

ആക്രമിച്ചതുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ക്കെതിരേ പോലിസ് കേസെടുത്തു.ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സൊസൈറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ഡിസിസി അംഗീകരിച്ച കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരായി മമ്പറം ദിവാകരന്റെ നേതൃത്വത്തില്‍ ബദല്‍ പാനല്‍ മത്സരിക്കുന്നതിന്റെ പേരിലാണ് ദിവാകരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.

Tags: