അംബേദ്കറുടെ വീടാക്രമിച്ച സംഭവം: ഒരാള്‍കൂടി അറസ്റ്റില്‍

Update: 2020-07-10 04:35 GMT

മുംബൈ: ഭരണഘടനാ ശില്‍പി ഡോക്ടര്‍ ബി ആര്‍ അംബേദ്കറുടെ വീടാക്രമിച്ച സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. ഉമേഷ് സീതാറാം ജാദവി(35)നെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ ഐപിസി സെക്ഷന്‍ 427, 447 വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പോലിസ് അറിയിച്ചു. അക്രമി സംഘത്തില്‍ ഉമേഷ് സീതാറാം ജാദവ് ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമായതായി പോലിസ് ഡെപ്യൂട്ടി കമ്മീഷണര്‍(സോണ്‍-നാല്) സൗരഭ് ത്രിപാഠി പറഞ്ഞു.

    ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് മുംബൈ ദാദറിലെ 'രാജഗൃഹം' എന്ന സ്മാരക മന്ദിരത്തിനു നേരെ ആക്രമണമുണ്ടായത്. അംബേദ്കര്‍ സ്മാരക മ്യൂസിയം ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന സ്മാരകത്തിനു മുന്നിലെ ചെടിച്ചട്ടികള്‍ നശിപ്പിച്ച സംഘം സിസിടിവി കാമറ തകര്‍ക്കാനും ശ്രമിച്ചിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ മന്ദിരത്തിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചിരുന്നു. ഇതിനിടെയാണ് ആക്രമണമുണ്ടായത്.

Attack on Ambedkar's house in Mumbai, one arrested



Tags:    

Similar News