അഫ്ഗാനിനില്‍ പാക് വ്യോമാക്രമണം; 30 പേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്

സംഭവത്തില്‍ കുട്ടികളും സ്ത്രീകളുമടക്കം 30 പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിലെ ഖോസ്ത് പ്രവിശ്യയിലാണ് വെള്ളിയാഴ്ച പാക് സൈന്യം ആക്രമണം നടത്തിയത്.

Update: 2022-04-16 17:18 GMT

കാബൂള്‍: അഫ്ഗാനിസ്താനില്‍ പാക് സൈന്യം വ്യോമാക്രമണം നടത്തിയതായി റിപോര്‍ട്ട്.സംഭവത്തില്‍ കുട്ടികളും സ്ത്രീകളുമടക്കം 30 പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിലെ ഖോസ്ത് പ്രവിശ്യയിലാണ് വെള്ളിയാഴ്ച പാക് സൈന്യം ആക്രമണം നടത്തിയത്. സ്പുറ ജില്ലയിലെ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് പാക് സൈന്യം ആക്രമണം നടത്തിയത്. 26 വിമാനങ്ങള്‍ ഉപയോഗിച്ചാണ് മിര്‍പാര്‍, മന്‍ദേഹ്, ഷെയ്ദി, കൈ പ്രദേശങ്ങളില്‍ ആക്രമണം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആക്രമണം നടന്നിട്ടുണ്ടെന്ന് താലിബാന്‍ പോലിസ് മേധാവിയുടെ വക്താവ് മുസ്തഖ്ഫര്‍ ഗെര്‍ബ്‌സ് സ്ഥിരീകരിച്ചു. അതേസമയം എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന കാര്യത്തില്‍ അദ്ദേഹം വ്യക്തത നല്‍കിയില്ല. 30 പേര്‍ കൊല്ലപ്പെട്ടെന്ന് വസീറിസ്ഥാനിലെ കിങ് ജംഷീദ് വംശജര്‍ പറഞ്ഞു. ഗോര്‍ബ്‌സ് ജില്ലയിലെ മാസ്തര്‍ബെലില്‍ പാക് സൈനികരും താലിബാന്‍ സൈനികരും ഏറ്റുമുട്ടിയിരുന്നു. അഫ്ഗാനിലെ കിഴക്കന്‍ കുനാര്‍, തെക്കുകിഴക്കന്‍ ഖോസ്റ്റ് പ്രവിശ്യകളിലെ രണ്ട് പ്രദേശങ്ങളില്‍ വെള്ളിയാഴ്ച രാത്രി പാകിസ്ഥാന്‍ സൈന്യം വ്യോമാക്രമണം നടത്തിയെന്ന് ദൃക്‌സാക്ഷികളെയും പ്രാദേശിക മാധ്യമങ്ങളെയും ഉദ്ധരിച്ച് ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.


വസീറിസ്താനില്‍ പാക് വിരുദ്ധ ശക്തികളില്‍ ചിലര്‍ കൊല്ലപ്പെട്ടെന്ന് പാക് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സംഭവത്തെക്കുറിച്ച് പാക്, അഫ്ഗാന്‍ സര്‍ക്കാരുകള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.



Tags:    

Similar News