പോലിസുകാരന്റെ നേതൃത്വത്തില്‍ ആക്രമണം; രണ്ടു അന്തര്‍ സംസ്ഥാന ബസ് ജീവനക്കാര്‍ക്ക് പരിക്ക്
സിഗ്‌നല്‍ തെറ്റിച്ച് വന്ന കെഎസ്ആര്‍ടിസി ബസ് സ്വകാര്യ ബസ്സിലിടിച്ചതിനെ തുടര്‍ന്ന് തര്‍ക്കം നടക്കുന്നതിനിടെ ഇതു വഴി വന്ന എറണാകുളം കസബ സ്‌റ്റേഷനിലെ പോലിസുകാരനും കോഴിക്കോട് സ്വദേശിയുമായ ശ്രീലേഷിന്റെ നേതൃത്വത്തിലാണ് അക്രമം നടത്തിയത്.
തൃശൂര്‍: പോലിസുകാരന്റെ നേതൃത്വത്തിലുണ്ടായ ആക്രമണത്തില്‍ രണ്ടു അന്തര്‍ സംസ്ഥാന ബസ് ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ 12 മണിക്ക് തൃശൂര്‍ ജില്ലയിലെ പുതുക്കാട് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. സിഗ്‌നല്‍ തെറ്റിച്ച് വന്ന കെഎസ്ആര്‍ടിസി ബസ് സ്വകാര്യ ബസ്സിലിടിച്ചതിനെ തുടര്‍ന്ന് തര്‍ക്കം നടക്കുന്നതിനിടെ ഇതു വഴി വന്ന എറണാകുളം കസബ സ്‌റ്റേഷനിലെ പോലിസുകാരനും കോഴിക്കോട് സ്വദേശിയുമായ ശ്രീലേഷിന്റെ നേതൃത്വത്തിലാണ് അക്രമം നടത്തിയത്. ഇയാള്‍ സ്വകാര്യ ബസ്സിന്റെ ചില്ല് അടിച്ചു തകര്‍ത്ത ശേഷം ബസ് ജീവനക്കാരെ അക്രമിക്കുകയായിരുന്നു. പിന്നീട് ബസ്സിലെ യാത്രക്കാര്‍ പോലിസുകാരനെ പിടികൂടി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പുതുക്കാട് പോലിസിനെ കണ്ട് പ്രതിയായ ശ്രീലേഷ് ഓടി രക്ഷപ്പെട്ടു. എറണാകുളത്തു നിന്നും ബെംഗളൂരുവിലേക്ക് പോയ ബസിലെ ജീവനക്കാരാണ് അക്രമിക്കപ്പെട്ടത്.