ജൂലിയന്‍ അസാന്‍ജെ മാനസിക പീഡനങ്ങള്‍ക്ക് ഇരയാകുന്നുവെന്നു യുഎന്‍

അദ്ദേഹത്തെ ജയിലില്‍ സന്ദര്‍ശിച്ച മുതിര്‍ന്ന യുഎന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായ നിസ് മെല്‍സറാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്

Update: 2019-05-31 10:56 GMT

ലണ്ടന്‍: ജയിലില്‍ കഴിയുന്ന വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ മാനസികമായി പീഡിപ്പിക്കുന്നതായി യുഎന്‍ വിദഗ്ധര്‍. അദ്ദേഹത്തെ ജയിലില്‍ സന്ദര്‍ശിച്ച മുതിര്‍ന്ന യുഎന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായ നിസ് മെല്‍സറാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

അതേസമയം ലണ്ടനിലെ ബെല്‍മര്‍ഷ് ജയിലിലെ ഹെല്‍ത്ത് വാര്‍ഡിലേക്ക് അസാന്‍ജിനെ മാറ്റിയിട്ടുണ്ട്. അമേരിക്കന്‍ സൈന്യത്തിന്റെയും നയതന്ത്ര വിഭാഗങ്ങളുടെയും വിവരങ്ങള്‍ അടങ്ങിയ രഹസ്യ രേഖകള്‍ പ്രസിദ്ധീകരിച്ചതിനാണ് അസാന്‍ജിനെനെതിരേ ചാരപ്രവര്‍ത്തനം ആരോപിച്ച് കേസ് എടുത്തിരിക്കുന്നത്.

നേരത്തെ അസാന്‍ജിനെ മെല്‍സര്‍ സന്ദര്‍ശിച്ചപ്പോള്‍ അമേരിക്കയ്ക്ക് കൈമാറാനുള്ള നീക്കത്തിനെതിരേ രംഗത്ത് വന്നിരുന്നു. അമേരിക്കയ്ക്ക് കൈമാറിയാല്‍ അസാന്‍ജെ വര്‍ഷങ്ങളോളം പീഡനങ്ങള്‍ക്ക് ഇരയാകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇക്വഡോര്‍ രാഷ്ട്രീയ അഭയം പിന്‍വലിച്ചതിനെ തുടര്‍ന്നാണ് ഏപ്രില്‍ മാസത്തില്‍ അസാന്‍ജെയെ അറസ്റ്റ് ചെയ്തത്. 

Tags:    

Similar News