മദ്‌റസകള്‍ നിര്‍ത്തലാക്കാനൊരുങ്ങി അസം സര്‍ക്കാര്‍; ബില്ല് സഭയില്‍ വച്ചു

പ്രതിപക്ഷം ശക്തമായി എതിര്‍ത്തെങ്കിലും വിദ്യഭ്യാസ മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ശീതകാല നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ ബില്‍ അവതരിപ്പിച്ചു.

Update: 2020-12-28 13:28 GMT

ഗുവാഹത്തി: സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എല്ലാ മദ്‌റസകളും നിര്‍ത്തലാക്കാനുള്ള തീരുമാനം നടപ്പാക്കാനൊരുങ്ങി അസം ബിജെപി സര്‍ക്കാര്‍. 2021 ഏപ്രില്‍ ഒന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. ഇത് സംബന്ധിച്ച് ബില്‍ അസം സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ചു. ബില്ല് പ്രാബല്യത്തിലാവുന്നതോടെ മദ്‌റസകള്‍ പൊതു വിദ്യാലയങ്ങളായി മാറ്റും.

പ്രതിപക്ഷം ശക്തമായി എതിര്‍ത്തെങ്കിലും വിദ്യഭ്യാസ മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ശീതകാല നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ ബില്‍ ്അവതരിപ്പിച്ചു.

നിലവിലുള്ള രണ്ട് നിയമങ്ങള്‍ നിര്‍ത്തലാക്കാന്‍ ബില്‍ നിര്‍ദ്ദേശിക്കുന്നു. അസം മദ്രസ എഡ്യൂക്കേഷന്‍ (പ്രൊവിന്‍ഷ്യലൈസേഷന്‍) ആക്റ്റ്, 1995, അസം മദ്രസ എഡ്യൂക്കേഷന്‍ (പ്രൊവിന്‍ഷ്യലൈസേഷന്‍ ഓഫ് സര്‍വീസസ് ആന്‍ഡ് എംപ്ലോയീസ് ആന്‍ഡ് റീ ഓര്‍ഗനൈസേഷന്‍ ഓഫ് മദ്‌റസ എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ്) ആക്റ്റ്, 2018 എന്നീ നിയമങ്ങളാണ് റദ്ദാക്കുക.

'ഈ ബില്‍ സ്വകാര്യ മദ്‌റസകളെ നിയന്ത്രിക്കാനും റദ്ദാക്കാനുമുള്ളതല്ല', ബില്‍ അവതരിപ്പിച്ചുകൊണ്ട് മന്ത്രി ശര്‍മ പറഞ്ഞു. എല്ലാ മദ്‌റസകളും യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി സ്‌കൂളുകളായി പരിവര്‍ത്തിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags: