'സ്വവര്‍ഗ ലൈംഗികതയും ജെന്‍ഡര്‍ രാഷ്ട്രീയവും'; പുസ്തകം പ്രകാശനം ചെയ്തു

Update: 2022-03-26 16:46 GMT

കോഴിക്കോട്: ഡോ.അഷ്‌റഫ് കല്‍പ്പറ്റ രചിച്ച 'സ്വവര്‍ഗ ലൈംഗികതയും ജെന്‍ഡര്‍ രാഷ്ട്രീയവും' എന്ന പുസ്തകം പ്രകാശനം ചെയ്തു. പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ശൂറാ അംഗം ടി മുഹമ്മദ് വേളത്തിന് കോപ്പി നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. മഞ്ചേരി ആസ്ഥാനമായ ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്പ്‌മെന്റ് ഫൗണ്ടേഷന്‍ (എച്ച്ആര്‍ഡിഎഫ്) ആണ് പ്രസാധകര്‍.

തേജസ് മാനേജിങ് എഡിറ്റര്‍ കെ എച്ച് നാസര്‍ പുസ്തകം പരിചയപ്പെടുത്തി. ഐഎസ്എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.സുഫ്‌യാന്‍ അബ്ദുസത്താര്‍, ഗവേഷക വിദ്യാര്‍ഥി പി വി ശുഐബ് സംസാരിച്ചു. കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ എച്ച്ആര്‍ഡിഎഫ് ചെയര്‍മാന്‍ കരമന അഷ്‌റഫ് മൗലവി അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷന്‍ സെക്രട്ടറി പി വി മുജീബ് റഹ്മാന്‍ സ്വാഗതവും ഗ്രന്ഥകാരന്‍ ഡോ. അഷ്‌റഫ് കല്‍പ്പറ്റ നന്ദിയും പറഞ്ഞു.

Tags:    

Similar News