ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വാരണസിയെ കൈവിട്ട് കെജ്രിവാള്‍

താന്‍ ഭരണം കയ്യാളുന്ന സംസ്ഥാനത്ത് കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ കെജ്രിവാള്‍ മല്‍സര രംഗത്തുണ്ടാവില്ല

Update: 2019-01-13 12:57 GMT
ലക്‌നോ: പാര്‍ട്ടിയുടെ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വാരണസിയില്‍നിന്ന് മല്‍സരിക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി(എഎപി). ഈ സീറ്റില്‍ ശക്തനായ മറ്റൊരു സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കുമെന്നും പാര്‍ട്ടി വ്യക്തമാക്കി. നേരത്തേ, കെജ്രിവാള്‍ വാരണസിയില്‍നിന്നു ജനവിധി തേടുമെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു.

താന്‍ ഭരണം കയ്യാളുന്ന സംസ്ഥാനത്ത്് കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ കെജ്രിവാള്‍ മല്‍സര രംഗത്തുണ്ടാവില്ലെന്ന് എഎപി വക്താവും രാജ്യസംഭാ അംഗവുമായ സഞ്ജയ് സിങ് പറഞ്ഞു. അതേസമയം, ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഗോവ എന്നിവിടങ്ങളിലെ മുഴുവന്‍ ലോക്‌സഭാ സീറ്റുകളിലും പാര്‍ട്ടി മല്‍സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഫെബ്രുവരിയോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമാവും. വാരണസി കൂടാതെ സംഘടനയ്ക്കു ശക്തമായ സ്വാധീനമുള്ള കിഴക്കന്‍ യുപിയിലേയും പടിഞ്ഞാറന്‍ യുപിയിലേയും സീറ്റുകളിലും മല്‍സരിക്കും. വിദ്യാഭ്യാസം, ആരോഗ്യം, കാര്‍ഷികം, വൈദ്യുതി, കുടിവെള്ളം എന്നിവ പ്രധാനം ചെയ്യുന്നതിലാണ് പാര്‍ട്ടി ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News