കശ്മീരിലെ നിയന്ത്രണങ്ങള്‍ക്കെതിരായ ഹര്‍ജികളില്‍ സുപ്രിംകോടതി വിധി ഇന്ന്

ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബഞ്ചാണ് വിധി പറയുന്നത്. ജസ്റ്റിസുമാരായ സുഭാഷ് റെഡ്ഡി, ബി ആര്‍ ഗവായ് എന്നിവരാണ് വിധി പറയുന്ന ബഞ്ചില്‍ ജസ്റ്റിസ് എന്‍ വി രമണയ്ക്കു പുറമേ ഉണ്ടാകുക.

Update: 2020-01-10 00:41 GMT

ന്യൂഡല്‍ഹി: കശ്മീരിന് സവിശേഷ അധികാരം നല്‍കുന്ന ഭരണഘടനയിലെ 370ാം വകുപ്പ് എടുത്തുകളഞ്ഞതിനു പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രിംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബഞ്ചാണ് വിധി പറയുന്നത്. ജസ്റ്റിസുമാരായ സുഭാഷ് റെഡ്ഡി, ബി ആര്‍ ഗവായ് എന്നിവരാണ് വിധി പറയുന്ന ബഞ്ചില്‍ ജസ്റ്റിസ് എന്‍ വി രമണയ്ക്കു പുറമേ ഉണ്ടാകുക.

നാളെ രാവിലെ 10.30നാണ് വിധി പറയുക. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വിച്ഛേദിച്ചത്, ഇന്റര്‍നെറ്റ് ബന്ധം റദ്ദാക്കിയത് ഉള്‍പ്പടെയുള്ളവയ്‌ക്കെതിരേയാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചത്. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, കശ്മീര്‍ ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധ ഭാസിന്‍ എന്നിവരാണ് ഹര്‍ജിക്കാര്‍. 2019 ആഗസ്ത് അഞ്ചിനാണ് കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തത്.

Tags:    

Similar News