മലപ്പുറത്ത് ആളുമാറി അറസ്റ്റ്; ഭാര്യയുടെ പരാതിയില്‍ ജയിലിലടച്ചത് മറ്റൊരാളെ

Update: 2024-05-23 13:04 GMT

പൊന്നാനി: ഭാര്യയുടെ പരാതിയില്‍ നിരപരാധിയെ ആളുമാറി അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. പൊന്നാനി പോലിസാണ് പുലിവാല് പിടിച്ചത്. ചെലവിന് നല്‍കുന്നില്ലെന്നു കാണിച്ച് ഭര്‍ത്താവിനെതിരേ ഐഷീബി കുടുംബകോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ ഭാഗമായി പൊന്നാനി പോലിസ് വെളിയങ്കോട് സ്വദേശി ആലുങ്ങല്‍ അബൂബക്കര്‍ എന്ന 32 കാരനെയാണ് പിടികൂടിയത്. വടക്കേപ്പുറത്ത് അബൂബക്കറിന് പകരമാണ് ആളുമാറി മറ്റൊരു അബൂബക്കറിനെ പോലിസ് തിരൂരിലെ കുടുംബ കോടതിയില്‍ ഹാജരാക്കിയത്. കോടതി ഇയാള്‍ക്ക് 4 ലക്ഷം രൂപ പിഴയിടുകയും നല്‍കാത്ത പക്ഷം തടവിനും വിധിച്ചു. തുടര്‍ന്ന് ഇയാളെ തവനൂര്‍ ജയിലിലടച്ചു. യഥാര്‍ത്ഥ അബൂബക്കറാവട്ടെ ഗള്‍ഫിലാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.

Tags:    

Similar News