ചൈനീസ് തലസ്ഥാനത്തെ മുസ്‌ലിം ചിഹ്നങ്ങളും അറബിക് ബോര്‍ഡുകളും എടുത്തുകളയുന്നു

മുസ്‌ലിം ജനതയെ 'ചൈനക്കാരനാക്കുന്നതിന്റെ' ഭാഗമായാണ് നടപടി. ഇതിന്റെ ഭാഗമായി ബെയ്ജിങ്ങിലെ ഹലാല്‍ റസ്‌റ്റോറന്റുകളുടേയും ഭക്ഷണ ശാലകളുടേയും പുറത്ത് സ്ഥാപിച്ച പുറത്ത് സ്ഥാപിച്ച ഹലാല്‍ ബോര്‍ഡുകള്‍ നീക്കം ചെയ്യുകയോ മറച്ചുവയക്കുകയോ ചെയ്യാനാണ് അധികൃതര്‍ ഉത്തരവിട്ടത്.

Update: 2019-07-31 15:03 GMT

ബെയ്ജിങ്: ചൈനീസ് തലസ്ഥാനമായ ബെയ്ജിങിലെ പൊതുയിടങ്ങളില്‍നിന്ന് അറബിയിലുള്ള നെയിം ബോര്‍ഡുകളും മുസ്‌ലിം ചിഹ്നങ്ങളും എടുത്ത മാറ്റാന്‍ ഉത്തരവിട്ട് അധികൃതര്‍.മുസ്‌ലിം ജനതയെ 'ചൈനക്കാരനാക്കുന്നതിന്റെ' ഭാഗമായാണ് നടപടി. ഇതിന്റെ ഭാഗമായി ബെയ്ജിങ്ങിലെ ഹലാല്‍ റസ്‌റ്റോറന്റുകളുടേയും ഭക്ഷണ ശാലകളുടേയും പുറത്ത് സ്ഥാപിച്ച പുറത്ത് സ്ഥാപിച്ച ഹലാല്‍ ബോര്‍ഡുകള്‍ നീക്കം ചെയ്യുകയോ മറച്ചുവയക്കുകയോ ചെയ്യാനാണ് അധികൃതര്‍ ഉത്തരവിട്ടത്.

അറബി ഭാഷയില്‍ ഹലാല്‍ എന്ന് എഴുതിയ ബോര്‍ഡുകളും ചന്ദ്രക്കലയുടെ ചിത്രങ്ങളും നീക്കം ചെയ്യാനാണ് അധികൃതര്‍ ആവശ്യപ്പെട്ടത്. ഇത് വിദേശ സംസ്‌കാരമാണെന്നും ചൈനീസ് സംസ്‌കാരവും പാരമ്പര്യവും പിന്തുടരാന്‍ അധികൃതര്‍ തങ്ങളോട് ആവശ്യപ്പെട്ടെന്നും ഹലാല്‍ ഭക്ഷണങ്ങള്‍ വിളമ്പുന്ന ഹോട്ടലുടമകള്‍ പറഞ്ഞു.

ഇത്തരത്തില്‍ 11 കടകളിലെ ബോര്‍ഡുകളാണ് നീക്കം ചെയ്യിപ്പിച്ചത്. ചൈനീസ് സംസ്‌കാരത്തിലേക്ക് വിദേശ സംസ്‌കാരങ്ങളും ഇസ്‌ലാമിക ചിഹ്നങ്ങളും അറബ് രാജ്യങ്ങളിലെ സംസ്‌കാരങ്ങളും പ്രവേശിക്കുന്നത് തടയാന്‍ രാജ്യത്ത് 2016 മുതലാണ് ഇത്തരം നീക്കം ഭരണകൂടം ആരംഭിച്ചത്. ചൈനയിലെ മുസ്‌ലിം പള്ളികളില്‍ നിന്നും അറേബ്യന്‍ മാതൃകയിലുള്ള താഴികക്കുടങ്ങള്‍ നേരത്തേ നീക്കം ചെയ്യിച്ചിരുന്നു.

Tags:    

Similar News