സര്‍ക്കാരിനെതിരായ പ്രതിഷേധങ്ങള്‍ ഭീകരവാദമായി ചിത്രീകരിക്കുന്നു: പ്രിയങ്ക ഗാന്ധി

കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് എംപിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ച് പോലിസ് തടഞ്ഞതിനെ തുടര്‍ന്ന് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.

Update: 2020-12-24 08:08 GMT

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരായ എല്ലാ പ്രതിഷേധങ്ങളും ഭീകര പ്രവര്‍ത്തനമായി ചിത്രീകരിക്കുന്നതായി കോണ്‍ഗ്രസ്് നേതാവ് പ്രിയങ്കാ ഗാന്ധി. കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് എംപിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ച് പോലിസ് തടഞ്ഞതിനെ തുടര്‍ന്ന് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. തങ്ങളുടെ ഈ മാര്‍ച്ച് കര്‍ഷകര്‍ക്കുള്ള ഐക്യദാര്‍ഢ്യമാണെന്നും അവര്‍ പറഞ്ഞു. 'നമ്മള്‍ ജീവിക്കുന്നത് ഒരു ജനാധിപത്യ രാജ്യത്താണ്. ഇവര്‍ തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് അംഗങ്ങളാണ്. തങ്ങള്‍ക്ക് രാഷ്ട്രപതിയെ കാണാനുള്ള അവകാശമുണ്ട്. അതിന് അനുവദിക്കണം. എന്തിനാണ് തങ്ങളെ തടഞ്ഞുവച്ചിരിക്കുന്നതെന്നും കര്‍ഷകരെ കേള്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.



Tags: