പോപുലര്‍ ഫ്രണ്ട് റാലിയിലെ സംഘ്പരിവാര്‍ വിരുദ്ധ മുദ്രാവാക്യം: കുട്ടിയുടെ പിതാവ് കസ്റ്റഡിയില്‍; റാലിയിലെ മുദ്രാവാക്യം സ്വയം വിളിച്ചതെന്ന് കുട്ടി

പോപുലര്‍ ഫ്രണ്ട് റാലിയില്‍ ഉയര്‍ത്തിയ മുദ്രാവാക്യം സംഘപരിവാരത്തിനെതിരേയാണെന്നും ഏതെങ്കിലും മതത്തിനെതിരേ ആയിരുന്നില്ലെന്നും പിതാവ് വ്യക്തമാക്കി.

Update: 2022-05-28 06:34 GMT

കൊച്ചി: ആലപ്പുഴയില്‍നടന്ന പോപുലര്‍ ഫ്രണ്ട് ജനമഹാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന റാലിയില്‍ വിളിച്ച സംഘപരിവാര്‍ മുദ്രാവാക്യത്തിന്റെ പേരില്‍ കുട്ടിയുടെ പിതാവിനെ പോലിസ് കസ്റ്റഡിയിലെടുത്തു. പള്ളുരുത്തി പോലിസ് വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്.

പോപുലര്‍ ഫ്രണ്ട് റാലിയില്‍ ഉയര്‍ത്തിയ മുദ്രാവാക്യം സംഘപരിവാരത്തിനെതിരേയാണെന്നും ഏതെങ്കിലും മതത്തിനെതിരേ ആയിരുന്നില്ലെന്നും പിതാവ് വ്യക്തമാക്കി.

പോപുലര്‍ ഫ്രണ്ട് റാലിയിലെ സംഘപരിവാരത്തിനെതിരായ മുദ്രാവാക്യം സ്വയം വിളിച്ചതാണെന്നു കുട്ടി മാധ്യമങ്ങള്‍ക്കു മുമ്പില്‍ വെളിപ്പെടുത്തി.

മുമ്പും പലതവണ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നും അതില്‍ തെറ്റ് തോന്നുന്നില്ലെന്നും കുട്ടി പറഞ്ഞു. വിളിച്ച മുദ്രാവാക്യങ്ങളുടെ അര്‍ഥം അറിയില്ല. ആരും വിളിക്കാന്‍ പറഞ്ഞതല്ല. സ്വയം തോന്നി വിളിച്ചതാണ് എന്‍ആര്‍സിയുടെ പരിപാടിയില്‍ നിന്നാണ് മുദ്രാവാക്യം വിളിക്കാന്‍ പഠിച്ചത്. മുമ്പും പലതവണ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നും കുട്ടി പറഞ്ഞു.

അതേസമയം, ഇരട്ട നീതിയാണ് സംഭവത്തില്‍ നടക്കുന്നതെന്ന് പോപുലര്‍ ഫ്രണ്ട് എറണാകുളം ജില്ല പ്രസിഡന്റ് സലീം പറഞ്ഞു. റിപ്പബ്ലിക്കിനെ രക്ഷിക്കുക എന്ന സന്ദേശം ജനങ്ങളില്‍ എത്താതിരിക്കാനുള്ള ആസൂത്രിത ശ്രമമാണ് പോലിസ് നടത്തുന്നതെന്നും ഒരു വിഭാഗം മാധ്യമങ്ങല്‍ ഇതിനു കുടപിടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Tags:    

Similar News