പൗരത്വ നിയമം: പ്രതിഷേധിച്ച് ബിഹാറില്‍ നാളെ ബന്ദ്

നിയമഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും, മനുഷ്യത്വ രഹിതമാണെന്നും ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു.

Update: 2019-12-20 05:45 GMT

പട്‌ന: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച് ബിഹാറില്‍ നാളെ ബന്ദ്. ആര്‍ജെഡിയാണ് ബന്ദിന് ആഹ്വാനം ചെയ്തതിരിക്കുന്നത്. നിയമഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും, മനുഷ്യത്വ രഹിതമാണെന്നും ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. നിയമം നടപ്പാക്കുന്നതിലൂടെ ബിജെപിയുടെ വിഭജന അജണ്ടയാണ് പുറത്തുവന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, ബിഹാര്‍ ബന്ദിന് ഇടതുപാര്‍ട്ടികളും പിന്തുണ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇടതുപാര്‍ട്ടികള്‍ ബിഹാറില്‍ പണിമുടക്ക് നടത്തിയിരുന്നു. പണിമുടക്കിന് ആര്‍ ജെ ഡി പിന്തുണ നല്‍കുകയും ചെയ്തു. കോണ്‍ഗ്രസ്, രാഷ്ട്രീയലോക് സമതാ പാര്‍ട്ടി, ജന്‍ അധികാര്‍ പാര്‍ട്ടി, ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച തുടങ്ങിയ പാര്‍ട്ടികളും പണിമുടക്കിന് പിന്തുണ അറിയിച്ചു.

Tags: