പൗരത്വ ഭേദഗതി നിയമത്തിനെതിരേ തമിഴ്‌നാട്ടില്‍ ആരംഭിച്ച പ്രതിഷേധം ഏഴാംദിനവും ശക്തം

മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ച് സെക്രട്ടറിയറ്റിലേക്ക് നടത്തിയ മാര്‍ച്ച് ചെപ്പൊക് സ്‌റ്റേഡിയത്തിനു സമീപം പോലിസ് തടഞ്ഞിരുന്നു.

Update: 2020-02-20 01:39 GMT

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരേ തമിഴ്‌നാട്ടില്‍ ആരംഭിച്ച പ്രതിഷേധം ഏഴാംദിനവും ശക്തം. ചെന്നൈ, തിരുച്ചി, കോയമ്പത്തൂര്‍, വെല്ലൂര്‍, തിരുനെല്‍വേലി തുടങ്ങി സംസ്ഥാനത്തിന്റെ പ്രധാന നഗരങ്ങളിലെല്ലാം വലിയ പ്രതിഷേധം നടന്നു. ചെന്നൈയില്‍ ബുധനാഴ്ച മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ച് സെക്രട്ടറിയറ്റിലേക്ക് നടത്തിയ മാര്‍ച്ച് ചെപ്പൊക് സ്‌റ്റേഡിയത്തിനു സമീപം പോലിസ് തടഞ്ഞിരുന്നു.

ഫെഡറേഷന്‍ ഓഫ് തമിഴ്‌നാട് ഇസ്‌ലാമിക് ആന്‍ഡ് പൊളിറ്റിക്കല്‍ ഓര്‍ഗനൈസേഷന്‍, തമിഴഗ വാഴ്‌വുറിമൈ കച്ചി, തമിഴ്‌നാട് മുസ്‌ലിം മുന്നേട്ര കഴകം തുടങ്ങിയ സംഘടനകളില്‍പ്പെട്ട മുപ്പതിനായിരത്തിലധികം ആളുകള്‍ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തു.

തിരുച്ചിയില്‍ ജമാ അത്ത് ഉല്‍ ഉലമയുടെ നേതൃത്വത്തില്‍ മുവായിരത്തിലേറെ ആളുകള്‍ പ്രതിഷേധത്തില്‍ അണിനിരന്നു. കോയമ്പത്തൂരില്‍ വിവിധ മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തില്‍ ഏഴായിരത്തിലധികം ആളുകള്‍ പങ്കെടുത്തു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ പ്ലക്കാര്‍ഡുകളും ദേശീയ പതാകയുമേന്തി പ്രതിഷേധിച്ചു. വെല്ലൂരിലും തിരുനെല്‍വേലിയിലും ജില്ലാ കലക്ടര്‍ ഓഫീസുകളുടെ മുന്നില്‍ പ്രതിഷേധം നടന്നു. 

Tags:    

Similar News