ഫലസ്തീന്‍ ക്‌നാനായരുടെ പൗരാണിക സെമിത്തേരി ഇസ്രായേല്‍ തകര്‍ത്തു

ജെറുസലേമിനെയും ഹെബ്രോണിനെയും ബന്ധിപ്പിക്കുന്ന നമ്പര്‍ 60 ബൈപാസ് റോഡിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് അധിനിവേശ അധികൃതര്‍ സെമിത്തേരി പൊളിച്ചുനീക്കിയതെന്ന് ഓഫിസ് ഓഫ് വാള്‍ ആന്റ് സെറ്റില്‍മെന്റ് റെസിസ്റ്റന്‍സ് അതോറിറ്റി ഡയറക്ടര്‍ ഹസ്സന്‍ ബ്രിജി പറഞ്ഞു.

Update: 2021-07-16 15:27 GMT
ജെറുസലേം: ഫലസ്തീനിലെ ഏറ്റവും വലിയ കനാനൈറ്റ് സെമിത്തേരി ഇസ്രായേല്‍ അധിനിവേശ സേന ഇന്നലെ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. ജെറുസലേമിനെയും ഹെബ്രോണിനെയും ബന്ധിപ്പിക്കുന്ന നമ്പര്‍ 60 ബൈപാസ് റോഡിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് അധിനിവേശ അധികൃതര്‍ സെമിത്തേരി പൊളിച്ചുനീക്കിയതെന്ന് ഓഫിസ് ഓഫ് വാള്‍ ആന്റ് സെറ്റില്‍മെന്റ് റെസിസ്റ്റന്‍സ് അതോറിറ്റി ഡയറക്ടര്‍ ഹസ്സന്‍ ബ്രിജി പറഞ്ഞു. ഖാദറിന്റെ തെക്ക് ഭാഗത്തുള്ള ഖിലാത്ത് ഐന്‍ അല്‍ അസഫീറില്‍ ഒരു ഏക്കറോളം പ്രദേശത്ത് പരന്ന് കിടക്കുന്ന സെമിത്തേരിയാണ് തകര്‍ത്തത്.

അന്താരാഷ്ട്ര നിയമമനുസരിച്ച് ഫലസ്തീന്‍ പുരാവസ്തുക്കള്‍ക്കെതിരായ നഗ്‌നമായ ആക്രമണമാണിതെന്നും ഇത് ഫലസ്തീന്‍ ജനതയ്ക്കും അവരുടെ ചരിത്രത്തിനുമെതിരായ യുദ്ധക്കുറ്റമായി കണക്കാക്കുന്നുവെന്നും ബ്രിജി ഓര്‍മ്മിപ്പിച്ചു.

Tags: