അലിഗഢ് മുസ്ലിം സര്‍വ്വകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്ന് യോഗി; വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍

ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്പി, ബിസ്പി, കോണ്‍ഗ്രസ് നേതാക്കള്‍ യോഗിയുടെ വാദത്തെ തള്ളിക്കളഞ്ഞത്.

Update: 2019-02-07 14:52 GMT
അലിഗഢ് മുസ്ലിം സര്‍വ്വകലാശാല  ന്യൂനപക്ഷ സ്ഥാപനമല്ലെന്ന് യോഗി;  വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍

ലക്‌നോ: അലിഗഢ് മുസ്ലിം സര്‍വ്വകലാശാല (എഎംയു) ന്യൂനപക്ഷ സ്ഥാപനമല്ലെന്ന യുപി മുഖ്യമന്ത്രി യോഗി ആതിഥ്യനാഥിന്റെ പരാമര്‍ശത്തിനെതിരേ പ്രതിപക്ഷ നേതാക്കള്‍. ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്പി, ബിസ്പി, കോണ്‍ഗ്രസ് നേതാക്കള്‍ യോഗിയുടെ വാദത്തെ തള്ളിക്കളഞ്ഞത്.

എഎംയുവില്‍ ദലിതുകള്‍ക്കും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും സംവരണം നല്‍കണമെന്നും യോഗി ആവശ്യപ്പെട്ടിരുന്നു. ബ്രജ് മേഖലയിലെ ബൂത്ത് അംഗങ്ങളെ അഭിസംബോധന ചെയ്യവെയാണ് യോഗി ഇക്കാര്യം ആവശ്യപ്പെട്ടത്.

കോടിക്കണക്കിനു രൂപയുടെ ഗ്രാന്റ് സ്വീകരിച്ചതു മുതല്‍ അലിഗഢ് മുസ്ലിം സര്‍വ്വകലാശാല ന്യൂനപക്ഷ സ്ഥാപനമല്ല. എഎംയുവിന് കേന്ദ്രസര്‍ക്കാര്‍ കോടിക്കണക്കിനു രൂപ നല്‍കുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമായി സംവരണവിഷയത്തില്‍ മൗനം ദീക്ഷിക്കുകയാണെന്നും യോഗി ആരോപിച്ചിരുന്നു. അലിഗഢ് മുസ്ലിം സര്‍വകലാശാലയില്‍ സംവരണ ആനുകൂല്യം ലഭിക്കാത്ത പട്ടികജാതി-വര്‍ഗ, മറ്റു പിന്നാക്ക വിഭാഗങ്ങളുടെ കാര്യത്തില്‍ മുഖ്യധാരാ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണമെന്നും യോഗി ആവശ്യപ്പെട്ടിരുന്നു.

Tags:    

Similar News