ഇന്ത്യ-ചൈന സംഘര്‍ഷം: ഇടപെടാന്‍ താല്‍പര്യമെന്ന് അമേരിക്ക

അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ചൈനീസ് പ്രതിരോധമന്ത്രിയും കൂടിക്കാഴ്ച നടത്തി.

Update: 2020-09-05 02:30 GMT

വാഷിംഗ്ടണ്‍: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സാഹചര്യം വഷളായിരിക്കുകയാണെന്നും ഇടപെടാന്‍ അമേരിക്കയ്ക്ക് താത്പര്യമുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തിലാണ് ട്രംപിന്റെ പ്രതികരണം.

ചൈന ഇന്ത്യയെ സംഘര്‍ഷത്തിലേക്ക് വലിച്ചിടുകയാണോ എന്ന ചോദ്യത്തിന്, അങ്ങനെ ഉണ്ടാവില്ലെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെങ്കിലും അതിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നു ട്രംപ് പറഞ്ഞു.

അതിനിടെ അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ചൈനീസ് പ്രതിരോധമന്ത്രിയും കൂടിക്കാഴ്ച നടത്തി. രാത്രി വൈകി അവസാനിച്ച കൂടിക്കാഴ്ചയുടെ ഔദ്യോഗിക തീരുമാനങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. ചൈനയുടെ അഭ്യര്‍ഥന പ്രകാരമായിരുന്നു കൂടിക്കാഴ്ച. 

Tags:    

Similar News