മീന്‍പിടിത്തക്കാര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്

നാളെ രാത്രി 11.30 വരെ പൊഴിയൂര്‍ മുതല്‍ കാസറഗോഡ് വരെയുള്ള കേരള തീരത്ത് 3.0 മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം (INCOIS) അറിയിച്ചു.

Update: 2019-08-27 10:51 GMT

തിരുവനന്തപുരം: കേരള തീരത്ത് മല്‍സ്യബന്ധനത്തിന് പോകുന്നതില്‍ തടസ്സമില്ല. എന്നാല്‍, കടലില്‍ പോകുന്നവര്‍ താഴെ പറയുന്ന സമുദ്രപ്രദേശങ്ങളില്‍ പോവരുത്. 27 മുതല്‍ 29 വരെ തെക്ക് പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ള തെക്ക് പടിഞ്ഞാറ്, മധ്യ പടിഞ്ഞാറ് അറബിക്കടല്‍,

27ന് ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ള മധ്യ കിഴക്ക് ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്നുള്ള ആന്‍ഡമാന്‍ കടല്‍, 28 മുതല്‍ 31 വരെ തെക്ക് പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ള മധ്യ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ പ്രസ്തുത കാലയളവില്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശിക്കുന്നു.

കേരള തീരത്ത് ഉയര്‍ന്ന തിരമാല സാധ്യത മുന്നറിയിപ്പ്

നാളെ രാത്രി 11.30 വരെ പൊഴിയൂര്‍ മുതല്‍ കാസറഗോഡ് വരെയുള്ള കേരള തീരത്ത് 3.0 മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം (INCOIS) അറിയിച്ചു.

Tags:    

Similar News