ഫലസ്തീന്‍ ഭൂമി കയ്യേറിയുള്ള ഇസ്രായേല്‍ സെറ്റില്‍മെന്റുകള്‍ക്കെതിരേ അല്‍ അസ്ഹര്‍

ഇസ്രായേല്‍ അധിനിവിഷ്ട ഫലസ്തീന്‍ രാജ്യത്തിന്റെ പ്രദേശങ്ങള്‍ കയ്യേറുകയും ഫലസ്തീനികളെ പ്രകോപിപ്പിക്കുകയും ചെയ്യുകയാണെന്ന് കുറ്റപ്പെടുത്തിയ അല്‍ അസ്ഹര്‍ അധികൃതര്‍ ഇത്തരം നീക്കങ്ങള്‍ക്കെതിരായ തങ്ങളുടെ നിലപാട് ആവര്‍ത്തിക്കുകയും ചെയ്തു.

Update: 2020-10-21 17:21 GMT

കെയ്‌റോ: അധിവിഷ്ട വെസ്റ്റ് ബാങ്കില്‍ ആയിരക്കണക്കിന് പുതിയ സെറ്റില്‍മെന്റ് യൂണിറ്റുകള്‍ നിര്‍മിക്കാന്‍ അംഗീകാരം നല്‍കിയ ഇസ്രായേല്‍ നടപടിയെ ശക്തമായി അപലപിച്ച് ഈജിപ്തിലെ അല്‍അസ്ഹര്‍. അവര്‍ അധിനിവിഷ്ട ഫലസ്തീന്‍ രാജ്യത്തിന്റെ പ്രദേശങ്ങള്‍ കയ്യേറുകയും ഫലസ്തീനികളെ പ്രകോപിപ്പിക്കുകയും ചെയ്യുകയാണെന്ന് കുറ്റപ്പെടുത്തിയ അല്‍ അസ്ഹര്‍ അധികൃതര്‍ ഇത്തരം നീക്കങ്ങള്‍ക്കെതിരായ തങ്ങളുടെ നിലപാട് ആവര്‍ത്തിക്കുകയും ചെയ്തു.

ഇസ്രായേല്‍ നീക്കം ഫലസ്തീന്‍ ഭൂമിയുടെ അറബ് സ്വത്വമെന്ന യാഥാര്‍ത്ഥ്യത്തെ മാറ്റില്ലെന്നുംയഥാര്‍ത്ഥ അവകാശികളില്‍നിന്നു ഭൂമി പിടിച്ചെടുക്കുന്ന നയമാണ് സയണിസ്റ്റ് രാജ്യം പിന്തുടരുന്നതെന്നും അല്‍ അസഹര്‍ ഞായറാഴ്ച പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. നിലവിലെ സ്ഥിതി സങ്കീര്‍ണ്ണമാക്കുന്ന ഇസ്രായേലിന്റെ കൊളോണിയല്‍ നടപടികള്‍ക്കെതിരേ നിലകൊള്ളാന്‍ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് അല്‍ അസ്ഹര്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

യുഎന്‍ രക്ഷാ സമിതി പ്രമേയങ്ങളും ഫലസ്തീന്‍ ഭരണകൂടത്തിന്റെ അവകാശങ്ങളും ഫലസ്തീന്‍ രാജ്യവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര തീരുമാനങ്ങളും അട്ടിമറിക്കുന്നതാണ് ഈ പ്രവര്‍ത്തനങ്ങളെന്നും പ്രസതാവയില്‍ ചൂണ്ടിക്കാട്ടുന്നു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അഭ്യര്‍ഥന മാനിച്ച് അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ 4,948 സെറ്റില്‍മെന്റ് യൂനിറ്റുകള്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞ ആഴ്ച ഇസ്രായേല്‍ അംഗീകാരം നല്‍കിയിരുന്നു.

Tags:    

Similar News