മഹാരാഷ്ട്ര: അജിത് പവാറും ഫഡ്‌നവിസും രാത്രിവൈകി കൂടിക്കാഴ്ച നടത്തി

അടച്ചിട്ട മുറിയില്‍നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വ്യക്തമായിട്ടില്ല. എന്നാല്‍, സംസ്ഥാനത്തെ കര്‍ഷകരുടെ പ്രശ്‌നങ്ങളാണ് ഇരുവരും ചര്‍ച്ചചെയ്തതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

Update: 2019-11-25 00:56 GMT

മുംബൈ: രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങ് തകര്‍ക്കുന്ന മഹാരാഷ്ട്രയില്‍ ഞായറാഴ്ച രാത്രിവൈകി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസും ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാറും കൂടിക്കാഴ്ച നടത്തി. അടച്ചിട്ട മുറിയില്‍നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വ്യക്തമായിട്ടില്ല. എന്നാല്‍, സംസ്ഥാനത്തെ കര്‍ഷകരുടെ പ്രശ്‌നങ്ങളാണ് ഇരുവരും ചര്‍ച്ചചെയ്തതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

മുതിര്‍ന്ന ബിജെപിനേതാക്കളായ ചന്ദ്രകാന്ത് പാട്ടീല്‍, വിനോദ് തവാഡെ, ഗിരീഷ് മഹാജന്‍ എന്നിവരും മുഖ്യമന്ത്രിയുടെ വസതിയില്‍നടന്ന ചര്‍ച്ചയില്‍ സംബന്ധിച്ചു. അതേസമയം, ഇന്നു സുപ്രിം കോടതി പരിഗണിക്കുന്ന ഹര്‍ജിയുമായി ബന്ധപ്പെട്ടാണ് ഇവര്‍ ചര്‍ച്ചനടത്തിയതെന്നാണ് പുറത്തുവരുന്ന മാധ്യമ റിപോര്‍ട്ടുകള്‍.

ബിജെപിയുമായി ഒരു നിലയ്ക്കും സഖ്യമില്ലെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍ ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയതെന്നതും ശ്രദ്ധേയമാണ്.

Tags:    

Similar News