പ്രകോപനപരമായ ടിക് ടോക്ക് വീഡിയോ; മുന്‍ ബോളിവുഡ് താരം അജാസ് ഖാന്‍ അറസ്റ്റില്‍

ഇരു വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തുന്ന ആശയം പ്രചരിപ്പിച്ചതിനാണ് നടന്‍ അജാസ് ഖാന്‍ അറസ്റ്റിലായത്. ശിവസേനാ പ്രവര്‍ത്തകന്‍ രമേഷ് സോളങ്കിയുടെ പരാതിയിലാണ് അറസ്റ്റ്.

Update: 2019-07-18 15:11 GMT

മുംബൈ: പ്രകോപനപരമായ ടിക് ടോക്ക് വീഡിയോയുമായി ബന്ധപ്പെട്ട് മുന്‍ ബോളിവുഡ് താരവും നടനുമായ അജാസ് ഖാനെ മുംബൈ സൈബര്‍ സെല്‍ അറസ്റ്റ് ചെയ്തു. ഇരു വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തുന്ന ആശയം പ്രചരിപ്പിച്ചതിനാണ് നടന്‍ അജാസ് ഖാന്‍ അറസ്റ്റിലായത്. ശിവസേനാ പ്രവര്‍ത്തകന്‍ രമേഷ് സോളങ്കിയുടെ പരാതിയിലാണ് അറസ്റ്റ്. ഇലക്ട്രോണിക് മാധ്യമത്തിലൂടെ വര്‍ഗീയ സ്പര്‍ദ്ധ പടര്‍ത്തിയെന്നാണ് നടനെതിരേ ചുമത്തിയ കുറ്റം.

ബൈക്ക് മോഷണക്കുറ്റമാരോപിച്ച് ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടം തലിക്കൊന്ന തബ്രിസ് അന്‍സാരിയുടെ ജീവന് പകരം ചോദിക്കണമെന്നാവശ്യപ്പെട്ടുള്ള വീഡിയോയാണ് അജാസ് ഖാന്‍ പങ്കുവച്ചത്. മുസ്‌ലിം സമുദായത്തിലുള്ളവര്‍ ഇതിനെതിരേ പ്രതികരിക്കണമെന്നായിരുന്നു വീഡിയോയിലെ ആഹ്വാനം.

ടിക് ടോക് വീഡിയോകളിലൂടെ പ്രശസ്തരായ ടീം 7നാണ് വീഡിയോ ചെയ്തത്. പോലിസിനെതിരേയും വീഡിയോയില്‍ പരാമര്‍ശമുണ്ടായിരുന്നു. വാറന്റ് ഇല്ലേ പോലിസേ എന്ന കുറിപ്പോടെയായിരുന്നു വീഡിയോ അജാസ് ഖാന്‍ റീ പോസ്റ്റ് ചെയ്ത്. ഹിന്ദി സിനിമകളിലെ ഡയലോഗുകള്‍ ഉപയോഗിച്ചായിരുന്നു പരിഹാസം.

Tags:    

Similar News