സാങ്കേതിക തകരാര്‍; തിരുവനന്തപുരത്ത് നിന്ന് 105 യാത്രക്കാരുമായി പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

Update: 2023-01-23 07:09 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും മസ്‌കത്തിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരിച്ചിറക്കി. സാങ്കേതിക കാരണങ്ങളാലാണ് വിമാനം തിരിച്ചിറക്കിയത്. 8.30ന് മസ്‌കത്തിലേക്ക് പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്. സാങ്കേതിക തകരാര്‍ പരിശോധിക്കുകയാണ്.

രാവിലെ 8.30ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന 1X 549 വിമാനം സാങ്കേതിക തകരാറുണ്ടായതിനെത്തുടര്‍ന്ന് 9.17ന് തിരിച്ചിറക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 105 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് വിമാനക്കമ്പനി അറിയിച്ചു. തകരാര്‍ പരിഹരിക്കുന്നതിനായുള്ള നടപടികള്‍ വൈകുമെന്നതിനാല്‍ യാത്രക്കാര്‍ക്ക് മറ്റൊരു വിമാനം ഏര്‍പ്പെടുത്തുമെന്ന് കമ്പനി വ്യക്തമാക്കി. ഇത് ഉച്ചയ്ക്ക് ഒരു മണിയോടെയാവും പുറപ്പെടുകയെന്നും അധികൃതര്‍ അറിയിച്ചു.

Tags:    

Similar News