വ്യോമ-നാവിക സേനാ മേധാവികള്‍ക്ക് ഇനി ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ

വ്യോമ സേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബിഎസ് ദാനോവയ്ക്കും നാവിക സേനാ മേധാവിഅഡ്മിറല്‍ സുനില്‍ ലാന്‍ബയ്ക്കും ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ നല്‍കാനാണ് തീരുമാനം.

Update: 2019-03-02 08:56 GMT

ന്യൂഡല്‍ഹി: ഇന്ത്യാ-പാക് ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ വ്യോമ-നാവിക സേനാ മേധാവികളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. വ്യോമ സേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബിഎസ് ദാനോവയ്ക്കും നാവിക സേനാ മേധാവിഅഡ്മിറല്‍ സുനില്‍ ലാന്‍ബയ്ക്കും ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ നല്‍കാനാണ് തീരുമാനം.

കരസേനാ മേധാവി വിപിന്‍ റാവത്തിന് നേരത്തേ ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ആഭ്യന്തര മന്ത്രാലയത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിന് ശേഷമാണ് സേനാ മേധാവികളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സുരക്ഷാ വലയമാണ് ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ. 10 എന്‍എസ്ജി കമാന്‍ഡോകള്‍ ഉള്‍പ്പെടെ 55 പേരുടെ സംഘമാണ് ഇസെഡ് കാറ്റഗറി സുരക്ഷയൊരുക്കുന്നത്. അത്യാധുനിക ആശയ വിനിമ സംവിധാനങ്ങളും യന്ത്രതോക്കുകളും സുരക്ഷാ സംഘത്തിന്റെ കൈവശം ഉണ്ടായിരിക്കും.

Tags:    

Similar News