ലോക്‌സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്

Update: 2023-03-27 13:01 GMT

ന്യൂഡല്‍ഹി: ക്രിമിനല്‍ മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനു പിന്നാലെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോട് സര്‍ക്കാര്‍ അനുവദിച്ച ബംഗ്ലാവ് ഒഴിയാന്‍ നിര്‍ദേശം. ഔദ്യോഗിക വസതി ഒഴിയാന്‍ ലോക്‌സഭാ ഹൗസിംഗ് കമ്മിറ്റി രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് നല്‍കിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. 'മോദി കുടുംബപ്പേര്' എന്ന പരാമര്‍ശത്തിന്റെ പേരില്‍ ക്രിമിനല്‍ മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗാംഗത്വം റദ്ദാക്കിയത്. മാര്‍ച്ച് 23 ന് സൂറത്തിലെ കോടതി അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളുടെ പേരില്‍ ഫയല്‍ ചെയ്ത കേസില്‍ രണ്ട് വര്‍ഷം തടവ് വിധിച്ചിരുന്നു. തന്റെ പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ വിസമ്മതിച്ച രാഹുല്‍, അദാനി വിഷയത്തില്‍ തന്റെ ചോദ്യങ്ങളില്‍ സര്‍ക്കാര്‍ ഭയന്നതിനാലാണ് തന്നെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയതെന്ന് അവകാശപ്പെട്ടിരുന്നു.

Tags:    

Similar News