നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തിന് മൂന്നു മാസം കൂടി വേണം; കാവ്യാമാധവനെയും ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍

നേരത്തെ ഏപ്രില്‍ 15 നകം പൂര്‍ത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം.കാവ്യാ മാധാവന്‍ നിലവില്‍ കേരളത്തില്‍ ഇല്ല. ഇവര്‍ അടുത്ത ആഴ്ച മാത്രമെ മടങ്ങിയെത്തുകയുള്ളുവെന്നാണ് അറിയിച്ചിരിക്കുന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു

Update: 2022-04-07 13:28 GMT

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യവുമായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍.കേസില്‍ നടിയും ദിലീപീന്റെ ഭാര്യയുമായ കാവ്യാമാധന്‍ അടക്കമുള്ളവെര ചോദ്യം ചെയ്യേണ്ടതുണ്ടെന്നും തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം കൂടി അനുവദിക്കണമെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു.നേരത്തെ ഏപ്രില്‍ 15 നകം പൂര്‍ത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

കാവ്യാ മാധാവന്‍ നിലവില്‍ കേരളത്തില്‍ ഇല്ല. ഇവര്‍ അടുത്ത ആഴ്ച മാത്രമെ മടങ്ങിയെത്തുകയുള്ളുവെന്നാണ് അറിയിച്ചിരിക്കുന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു.ഇതു കൂടാതെ ദിലീപിന്റെ മൊബൈല്‍ ഫോണുകള്‍ മുംബൈയിലെ ലാബില്‍ എത്തിച്ചതുമായി ബന്ധപ്പെട്ട് അഭിഭാഷകരെയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്വേഷണ സംഘത്തിനു വേണ്ടി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

ഇതുവരെയുള്ള അന്വേഷണത്തില്‍ കേസില്‍ നിര്‍ണ്ണായകമാകുന്ന ഒട്ടേറെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.ഈ സാഹചര്യത്തില്‍ തുടരന്വേഷണം അനിവാര്യമാണ്.അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ പ്രതിയും ദിലീപിന്റെ സഹോദരി ഭര്‍ത്താവുമായ സൂരജിന്റെ ഫോണില്‍ നിന്നും നിര്‍ണ്ണായകമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.സൂരജിനെയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍

Tags:    

Similar News