നടന്‍ വിനായകന്‍ വിവാഹമോചിതനാവുന്നു

Update: 2023-03-25 09:39 GMT

കൊച്ചി: ബാച്ചിലര്‍ പാര്‍ട്ടി, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മലയാള ചലച്ചിത്ര താരം വിനായകന്‍ വിവാഹമോചിതനാവുന്നു. ഭാര്യയില്‍ നിന്ന് നിയമപരമായി വേര്‍പെടുന്നുവെന്ന് അദ്ദേഹം തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. ഭാര്യയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുകയാണെന്നാണ് വിനായകന്‍ അറിയിച്ചത്. എന്നാല്‍ കാരണം വ്യക്തമാക്കിയിട്ടില്ല. വിനായകന്റെ ഭാര്യ ബബിത ബാങ്ക് ജീവനക്കാരിയാണ്. 'ഞാന്‍ മലയാളം സിനിമാതാരം വിനായകന്‍. ഞാനും എന്റെ ഭാര്യയുമായിട്ടുള്ള എല്ലാ ഭാര്യാഭര്‍തൃബന്ധങ്ങളും നിയമപരമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഈ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു. എല്ലാവര്‍ക്കും നന്ദി', എന്നാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയിലൂടെ വിനായകന്‍ പറഞ്ഞത്. വിനായകന്‍ നിലവില്‍ രജനീകാന്ത് ചിത്രമായ ജയിലറിലാണ് അഭിനയിക്കുന്നത്.

Tags: