ചലച്ചിത്ര താരം ശരത് ബാബു അന്തരിച്ചു

Update: 2023-05-22 12:09 GMT

ഹൈദരാബാദ്: പ്രമുഖ തെന്നിന്ത്യന്‍ ചലച്ചിത്ര താരം ശരത് ബാബു (71) അന്തരിച്ചു. അണുബാധയെ തുടര്‍ന്ന് എഐജി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെയാണ് മരണം. തെലുങ്ക്, മലയാളം, കന്നഡ, തമിഴ്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലായി 200ഓളം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ശരപഞ്ജരം, ധന്യ, ഡെയ്‌സി, ശബരിമലയില്‍ തങ്ക സൂര്യോദയം, കന്യാകുമാരിയില്‍ ഒരു കവിത, പൂനിലാമഴ, പ്രശ്‌ന പരിഹാര ശാല തുടങ്ങിയ മലയാള ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. 1973ല്‍ സിനിമയിലെത്തിയ ശരത് ബാബു രജനികാന്തിനൊപ്പം അഭിനയിച്ച മുത്തു, അണ്ണാമലൈ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധ നേടിയിരുന്നു.

Tags:    

Similar News