ഭീമ-കൊറെഗാവ് കേസ്: ആനന്ദ് തെല്‍തുംബ്‌ഡെ എന്‍ഐഎയ്ക്കു മുന്നില്‍ കീഴടങ്ങി

മാവോവാദികളുമായി ബന്ധമുണ്ടെന്നും സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നുമാണ് അന്വേഷണ ഏജന്‍സി ആരോപിക്കുന്നത്.

Update: 2020-04-14 13:05 GMT

മുംബൈ: എല്‍ഗാര്‍ പരിഷത്ത് കേസില്‍ ആക്ടിവിസ്റ്റും പണ്ഡിതനുമായ ആനന്ദ് തെല്‍തുംബ്‌ഡെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) മുമ്പാകെ കീഴടങ്ങി.  2018 ജനുവരിയിലെ ഭീമ കൊറോഗാവ് സംഘര്‍ഷത്തിന് തൊട്ടു തലേന്ന് എല്‍ഗാര്‍ പരിഷത് നടത്തിയ അനുസ്മരണ പരിപാടിയുമായി ബന്ധമുണ്ടെന്നും പരിഷത്തും പരിപാടിയില്‍ സഹകരിച്ചവരും മാവോവാദി അനുഭാവികളാണെന്നും ആരോപിച്ചാണ് ആനന്ദ് തെല്‍തുംബ്‌ഡെ അടക്കം മുംബൈയിലെ നിരവധി മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കെതിരേ യുഎപിഎ ചുമത്തിയത്. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തള്ളിയ സുപ്രിംകോടതി കീഴടങ്ങാന്‍ ഏപ്രില്‍ 6വരെ സമയം നല്‍കുകയും ചെയ്തു.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ (ഐഐഎം) നിന്ന് എഞ്ചിനീയറിങ് ബിരുദം നേടിയ ആനന്ദ് ടെല്‍തുംഡെ, ഖരഗ്പൂര്‍ ഐഐടിയില്‍ അധ്യാപകനായിരുന്നു.

ദലിത് വിഭാഗങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന സാമൂഹ്യപ്രവര്‍ത്തകനാണ് ഡോ. ആനന്ദ് തെല്‍തുംബ്‌ഡെ. ആദിവാസികള്‍, ഒബിസി, ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്ക് വേണ്ടി വാതോരാതെ സംസാരിക്കുന്ന അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളെ വിമര്‍ശിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നത് പതിവാണ്. പ്രതികരണ മനോഭാവം പുലര്‍ത്തുന്ന ആനന്ദ് ടെല്‍തുംബെ ബിജെപി നേതാക്കളുടെ കണ്ണിലെ കരടാണ്. അദ്ദേഹത്തിന്റെ നിലപാടിനെതിരെ ബിജെപി നേതൃത്വം നിരവധി തവണ മുന്നോട്ട് വന്നിരുന്നു.


Tags:    

Similar News