വാഗ് ദാനമല്ല, നടപടിയാണ് വേണ്ടത്; കാംപസ് ഫ്രണ്ട് പ്രതിഷേധ പ്രകടനം

Update: 2020-05-15 15:10 GMT

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ തിരിച്ചെത്തിക്കുക, ഇടതു സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥി വഞ്ചന അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായി കാംപസ് ഫ്രണ്ട് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന ഖജാഞ്ചി ആസിഫ് എം നാസര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അംജദ് കണിയാപുരം അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഉമര്‍ മുഹ്താര്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ റാഷിദ്, ഷിനാസ്, റാഫി പങ്കെടുത്തു.




Tags: