മുസ്‌ലിം പെണ്‍കുട്ടികളെ അവഹേളിച്ച പ്രൊവിഡന്‍സ് സ്‌കൂള്‍ പിടിഎ പ്രസിഡന്റിനെതിരേ നടപടിയെടുക്കുക: നാഷനല്‍ വിമന്‍സ് ഫ്രണ്ട്

Update: 2022-08-28 07:19 GMT

കോഴിക്കോട്: മുസ്‌ലിം പെണ്‍കുട്ടികളെ അവഹേളിച്ച പ്രൊവിഡന്‍സ് സ്‌കൂള്‍ പിടിഎ പ്രസിഡന്റിനെതിരേ നടപടിയെടുക്കണമെന്ന് നാഷനല്‍ വിമന്‍സ് ഫ്രണ്ട് ആവശ്യപ്പെട്ടു. പ്രൊവിഡന്‍സ് സ്‌കൂളില്‍ ശിരോവസ്ത്രം നിരോധിക്കാന്‍ കാരണം തട്ടത്തിലും മക്കനയിലും ലഹരി വസ്തുക്കള്‍ സ്‌കൂളിലേക്ക് കൊണ്ടുവരുന്നത് തടയാനാണെന്ന പിടിഎ പ്രസിഡന്റ് അനീഷ് താമരക്കുളത്തിന്റെ പരാമര്‍ശം ഇസ്‌ലാംമത വിശ്വാസികളെ അപമാനിക്കുന്നതാണ്.

തീവ്രഹിന്ദുത്വ ഫാഷിസ്റ്റുകള്‍ ഇന്ന് രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന മതവെറിക്കും അസഹിഷ്ണുതയ്ക്കും ആക്കം കൂട്ടാനേ ഇത്തരം പരാമര്‍ശങ്ങള്‍ സഹായകമാവൂ. മുസ്‌ലിം വിദ്യാര്‍ഥികളെ മാനസികമായി തളര്‍ത്തുന്നതും അവരുടെ മൗലികാവകാശങ്ങള്‍ക്ക് നേരെയുളള കടന്നുകയറ്റവുമാണ് ഈ പരാമര്‍ശം. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതേതര ആശയത്തില്‍ വിശ്വസിക്കുന്ന ഓരോ പൗരനും ഇതിനെതിരേ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യണമെന്ന് നാഷനല്‍ വിമന്‍സ് ഫ്രണ്ട് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ജമീലാ ടീച്ചര്‍ പ്രസ്താവിച്ചു.

Tags:    

Similar News