പ്രായമായവര്‍ പുറത്തിറങ്ങിയാല്‍ മക്കള്‍ക്കെതിരേ നടപടി

65 വയസ്സിന് മുകളിലുള്ളവര്‍ അത്യാവശ്യ കാര്യങ്ങളൊന്നുമില്ലാതെ പുറത്തിറങ്ങി നടന്നാല്‍ വീട്ടുകാര്‍ക്കെതിരേ നടപടിയുണ്ടാവും.

Update: 2020-04-22 13:11 GMT

പി സി അബ്ദുല്ല

കല്‍പറ്റ: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് സംസ്ഥാനത്ത പ്രായമായവര്‍ പുറത്തിറങ്ങിയാല്‍ മക്കള്‍ക്കെതിരേ നടപടിയെടുക്കാന്‍ തീരുമാനം. ഇതു സംബന്ധിച്ച എല്ലാ ജില്ലാ കലക്ടര്‍മാര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായാണു വിരം. 65 വയസ്സിന് മുകളിലുള്ളവര്‍ അത്യാവശ്യ കാര്യങ്ങളൊന്നുമില്ലാതെ പുറത്തിറങ്ങി നടന്നാല്‍ വീട്ടുകാര്‍ക്കെതിരേ നടപടിയുണ്ടാവും. കൊവിഡ് നിയന്ത്രണ നിയമങ്ങള്‍ക്കു പുറമെ പ്രായമായവരുടെ സുരക്ഷ ഉറപ്പാക്കാത്തതിനും മക്കളോ മറ്റു ബന്ധപ്പെട്ടവരോ നടപടി നേരിടേണ്ടി വരും.

കൊവിഡ് 19 രോഗ വ്യാപനത്തിന്റെ സാഹചര്യത്തില്‍ പ്രായം കൂടിയവര്‍ ഇറങ്ങി നടക്കുന്നത് അവരുടെ തന്നെ ആരോഗ്യത്തിന് ഭീഷണിയാണെന്നതിനാലാണു കര്‍ശന നടപടി വരുന്നത്. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് പ്രായമായവര്‍ കടകളിലും നിരത്തുകളിലും ഇടപഴകുന്നത്. ഇവരെ പ്രത്യേകമായി നിരീക്ഷിച്ച് അവരുടെ ഉത്തരവാദപ്പെട്ടവര്‍ക്കെതിരേ നടപടി സ്വീകരിക്കാനാണ് പോലിസിന് നിര്‍ദേശം നല്‍കിയത്. പ്രായമായവരുടെ ആവശ്യങ്ങള്‍ നിര്‍വഹിച്ച് നല്‍കാനുള്ള ഉത്തരവാദിത്തം മക്കള്‍ക്കുണ്ട്. പ്രായമായവരെ തിരക്കുള്ള റേഷന്‍ കടകളിലേക്കും മറ്റിടങ്ങളിലേക്കും അയക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനാലാണ് പുതിയ നടപടിയെന്ന് വയനാട് ജില്ലാ കലക്ടര്‍

ഡോ. അദീല അബ്ദുല്ല പറഞ്ഞു. പ്രായം കൂടിയവര്‍ ഇറങ്ങി നടക്കുന്നത് അവരുടെ തന്നെ ആരോഗ്യത്തിന് ഭീഷണിയാണ്. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് പ്രായമുള്ളവര്‍ കടകളിലും നിരത്തുകളിലും ഇടപഴകുന്നത്. 

Tags:    

Similar News