പശുവിനെ മോഷ്ടിച്ചെന്ന് ആരോപണം; യുവാവിന്റെ തല മൊട്ടയടിച്ച് ജനമധ്യത്തില്‍ ക്രൂരമര്‍ദനം (വീഡിയോ)

Update: 2022-02-11 13:38 GMT

ഭോപ്പാല്‍: പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് ജനമധ്യത്തില്‍ യുവാവിന് ക്രൂര മര്‍ദനം. മധ്യപ്രദേശിലെ ജബല്‍ പൂരിലാണ് സംഭവം. പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് സീതാറാം രാജ്പുത്തിനെ മര്‍ദിക്കുകയും തലയിലെ മുടിയും മീശയും പാതി വടിച്ച് ഗ്രാമത്തിലൂടെ നടത്തിക്കുകയുമായിരുന്നു. ജനമധ്യത്തില്‍ വച്ച് യുവാവിനെ ക്രൂരമായി മര്‍ദിച്ചു.

ജബല്‍പൂരിലെ നാക ഔട്ടോപോസ്റ്റിന് കീഴിലുള്ള മറുതല്‍ ഗ്രാമത്തിലാണ് സംഭവം. സംഭവത്തില്‍ ദാമോ ദേഹത് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News