അഭിനന്ദന്‍ ഇന്നെത്തും; മോദീ സഞ്ജീവ് ഭട്ട് എവിടെ...?
ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ന് വിട്ടയയ്ക്കുമെന്നു ഇന്നലെ സംയുക്ത പാര്‍ലിമെന്ററി യോഗത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇന്ത്യന്‍ പ്രധാനമമന്ത്രി നരേന്ദ്രമോദിയെ പ്രതിരോധത്തിലാക്കി സാമൂഹിക മാധ്യമങ്ങളിലെ ഇടപെടല്‍

കോഴിക്കോട്: പുല്‍വാമ-ബാല്‍കോട്ട് ആക്രമണ-പ്രത്യാക്രമണങ്ങള്‍ക്കിടയില്‍ പാക് കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്‍ ഇന്നെത്തുമ്പോള്‍ ഗുജറാത്ത് മുന്‍ ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ട് എപ്പോള്‍ തിരിച്ചെത്തുമെന്ന ചോദ്യവുമായി സാമൂഹികമാധ്യമങ്ങളില്‍ കാംപയിന്‍ ശക്തമാവുന്നു. ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ന് വിട്ടയയ്ക്കുമെന്നു ഇന്നലെ സംയുക്ത പാര്‍ലിമെന്ററി യോഗത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇന്ത്യന്‍ പ്രധാനമമന്ത്രി നരേന്ദ്രമോദിയെ പ്രതിരോധത്തിലാക്കി സാമൂഹിക മാധ്യമങ്ങളിലെ ഇടപെടല്‍. മോദി വിമര്‍ശകനായ ഗുജറാത്ത് മുന്‍ ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിന്റെ ചിത്രങ്ങളും കാരിക്കേച്ചറുമെല്ലാം ഉപയോഗിച്ചാണ് സാമൂഹികമാധ്യമങ്ങളില്‍ കാംപയിന്‍ നടക്കുന്നത്.
ഗുജറാത്ത് കലാപത്തില്‍ മോദിക്കും പങ്കുണ്ടെന്ന തെളിവുകളുമായി വര്‍ഷങ്ങളായി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മോദി സര്‍ക്കാറിന്റെ കടുത്ത വിമര്‍ശകനായ സഞ്ജീവ് ഭട്ടിനെ 20 വര്‍ഷം മുമ്പ് നടന്ന കേസുമായി ബന്ധപ്പെടുത്തി കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് ഗുജറാത്ത് പോലിസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെ കുറിച്ച് പിന്നീട് കാര്യമായ വിവരങ്ങളൊന്നുമില്ല. ഭട്ടിന്റെ കുടുംബത്തോട് പോലും ഇക്കാര്യം പറയാന്‍ സര്‍ക്കാര്‍ മടിക്കുകയാണ്. മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ എല്ലാ വേദികളിലും തുറന്നടിക്കുന്ന സഞ്ജീവ് ഭട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിനു തലവേദനയായിരുന്നു. മുന്‍ ഐപിഎസ് ഓഫിസറായ ഇദ്ദേഹം, നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെ നടന്ന ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ടും നിരവധി ചോദ്യങ്ങളുയര്‍ത്തിയിരുന്നു. മോദിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടതിനു പിന്നാലെയാണ് സഞ്ജീവ് ഭട്ടിനെ കാണാതായതെന്നതും ശ്രദ്ധേയമാണ്. 17 വര്‍ഷം മുമ്പ് ഗോധ്ര തീവയ്പിന്റെ മറവില്‍ 2000ത്തിലേറെ മുസ്്‌ലിംകളെ കൂട്ടക്കൊല നടത്താന്‍ കാരണമാക്കിയ ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന് സഞ്ജീവ് ഭട്ട് വെളിപ്പെടുത്തുകയും സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് 2015ല്‍ ഇന്ത്യന്‍ പോലിീസ് സര്‍വീസില്‍ നിന്ന് ഭട്ടിനെ പിരിച്ചുവിടുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവരുടെ പ്രതികാര രാഷ്ട്രീയത്തിന്റെ ഇരയാണ് തന്റെ ഭര്‍ത്താവെന്ന് സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ടും വെളിപ്പെടുത്തിയിരുന്നു. പൊതുതിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ സഞ്ജീവ് ഭട്ടിന്റെ ശല്യമുണ്ടാകാതിരിക്കാനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നാണു ശ്വേതയുടെ ആരോപണം. അറസ്റ്റ് ചെയ്ത് മാസങ്ങളായിട്ടും പുറത്തുവിടുകയോ എന്തെങ്കിലും വിവരം കൈമാറുകയോ ചെയ്യാതിരിക്കെയാണ്, ശത്രുരാജ്യമെന്ന് ഇന്ത്യ വിളിക്കുന്ന പാകിസ്താന്‍ തങ്ങളുടെ യുദ്ധക്കുറ്റവാളിയായി തടവിലാക്കിയിട്ടുള്ള പൈലറ്റിനെ നിരുപാധികം വിട്ടയക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്നത്. ഇതേത്തുടര്‍ന്നാണ് സഞ്ജീവ് ഭട്ട് എവിടെയെന്ന ചോദ്യമുയര്‍ത്തി സാമൂഹിക മാധ്യമങ്ങള്‍ മോദിക്കും അമിത് ഷായ്ക്കുമെതിരേ ചോദ്യമെറിയുന്നത്.കരീംഗ്രഫി കക്കോവ് ചെയ്ത സഞ്ജീവ് ഭട്ടിന്റെ കാലിഗ്രഫിയും ഇത്തരം പോസ്റ്റുകളും സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പേരാണ് ഷെയര്‍ ചെയ്യുന്നത്.