അഭയ കൊലക്കേസ്: ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

Update: 2021-01-18 14:06 GMT

കൊച്ചി: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്‌റ്റെഫി എന്നിവര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം സിബിഐ കോടതിയുടെ ഉത്തരവ് താല്‍ക്കാലികമായി സസ്‌പെന്റ് ചെയ്യണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഇരുവരും ഉപഹരജിയും സമര്‍പ്പിച്ചിട്ടുണ്ട്. വിചാരണക്കോടതി വിധി തെളിവുകളും സാക്ഷിമൊഴികളും വസ്തുതാപരമായി വിലയിരുത്തിയുള്ളതല്ലെന്നും വിധി റദ്ദാക്കണമെന്നും അപ്പീലില്‍ ആവശ്യപ്പെട്ടു. കൊലപാതകക്കുറ്റം നിലനില്‍ക്കില്ലെന്നും കേസിലെ മുഖ്യസാക്ഷി രാജുവിന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്നും അപ്പീലില്‍ പറയുന്നു.

    അഭയയെ പ്രതികള്‍ കൊലപ്പെടുത്തിയെന്ന സിബിഐയുടെ റിപോര്‍ട്ട് കണക്കിലെടുത്താണ് പ്രതികളെ സിബിഐ കോടതി ശിക്ഷിച്ചത്. ഫാദര്‍ കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. കൊലപാതകം, അതിക്രമിച്ചു കടക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കേസുകളാണ് തോമസ് കോട്ടൂരിനെതിരേ ചുമത്തിയത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് സിസ്റ്റര്‍ സെഫിക്കെതിരെയുള്ളത്. സെഫി മൂന്നാം പ്രതിയാണ്. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി പ്രസ്താവിച്ചത്.

Abhaya murder case: appeal filed in High Court for quashing the sentence

Tags:    

Similar News