പഞ്ചാബില്‍ എഎപി നേതാവിനെ വെടിവച്ച് കൊന്നു

Update: 2022-07-31 11:55 GMT

അമൃത്‌സര്‍: പഞ്ചാബിലെ മലേര്‍കൊട്‌ല ജില്ലയില്‍ ആം ആദ്മി നേതാവിനെ വെടിവച്ച് കൊന്നു. എഎപി മുനിസിപ്പല്‍ കൗണ്‍സിലറായ മുഹമ്മദ് അക്ബറാണ് കൊല്ലപ്പെട്ടത്. നഗരത്തിലെ ഒരു ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ അക്ബറിന് നേരേ അജ്ഞാതരായ രണ്ട് അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

സംഭവസ്ഥലത്തുതന്നെ അക്ബര്‍ മരിച്ചു. ആക്രമണത്തിന് ശേഷം ഇവര്‍ കടന്നുകളഞ്ഞു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഇവര്‍ക്കായി വ്യാപക തിരച്ചില്‍ നടത്തുന്നുണ്ടെന്നും മലേര്‍കോട്‌ല സീനിയര്‍ പോലിസ് സൂപ്രണ്ട് അവ്‌നീത് കൗര്‍ സിദ്ദു പറഞ്ഞു.

Tags: