'കാവിക്കൊടി ദേശീയ പതാകയാകും';ബിജെപി നേതാവിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ആംആദ്മി

അമ്പത് വര്‍ഷത്തിലേറെയായി ആര്‍എസ്എസ് ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തിയിട്ടില്ല. ഇത് തന്നെ ബിജെപി ദേശീയ പതാകയെ അപമാനിക്കുന്നതിന്റെ സൂചനയാണ്

Update: 2022-06-01 05:31 GMT

ന്യൂഡല്‍ഹി:കാവിക്കൊടി ഒരു ദിവസം ഇന്ത്യന്‍ പതാകയാകുമെന്ന ബിജെപി നേതാവ് കെ ഈശ്വരപ്പയുടെ വിവാദ പരാമര്‍ശത്തിനെതിരേ പോലിസില്‍ പരാതി നല്‍കി ആംആദ്മി പാര്‍ട്ടി.ഈശ്വരപ്പയ്‌ക്കെതിരേ നടപടി ആവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങാണ് പോലിസിനെ സമീപിച്ചത്.നോര്‍ത്ത് അവന്യൂ പോലിസ് സ്‌റ്റേഷനിലാണ് സഞ്ജയ് സിങ് പരാതി നല്‍കിയിരിക്കുന്നത്.

ദേശീയ പതാകക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ഈശ്വരപ്പയെ അറസ്റ്റ് ചെയ്യണമെന്നാണ് എഎപി നേതാവിന്റെ ആവശ്യം. ആയിരക്കണക്കിന് വര്‍ഷങ്ങളായി ജനങ്ങള്‍ കാവിക്കൊടിയെ ബഹുമാനിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കാവിക്കൊടി ഇന്ത്യയുടെ ദേശീയ പതാകയായി മാറാന്‍ അധിക കാലം വേണ്ടിവരില്ല.ഭാവിയില്‍ ദേശീയ പതാകയായ ത്രിവര്‍ണ പതാക മാറി കാവി പതാകയായ ഭാഗവ ധ്വജം ദേശീയ പതാകയാകും, ത്യാഗത്തിന്റെ പ്രതീകമാണ് കാവിക്കൊടി.അത് വളര്‍ത്തിയെടുക്കാനാണ് കാവി പതാകയ്ക്ക് മുന്‍പില്‍ പ്രാര്‍ത്ഥിക്കുന്നതെന്നും കെ എസ് ഈശ്വരപ്പ പറഞ്ഞിരുന്നു.

'ഒരു ദിവസം കാവി പതാക ഇന്ത്യയുടെ ദേശീയ പതാകയാകുമെന്ന് പറഞ്ഞ് പതാകയെ അപമാനിച്ച ഈശ്വരപ്പക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഞാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. അമ്പത് വര്‍ഷത്തിലേറെയായി ആര്‍എസ്എസ് ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തിയിട്ടില്ല. ഇത് തന്നെ ബിജെപി ദേശീയ പതാകയെ അപമാനിക്കുന്നതിന്റെ സൂചനയാണ്.ഈശ്വരപ്പയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും'സഞ്ജയ് സിങ് പറഞ്ഞു.

Tags:    

Similar News