തീക്കളി തുടര്‍ന്ന് ഇസ്രായേല്‍; ഫലസ്തീനികള്‍ക്കെതിരേ കൂട്ട അറസ്റ്റ്

സമരങ്ങളില്‍ പങ്കെടുത്തതിന് വരും ദിവസങ്ങളില്‍ നൂറുകണക്കിന് ഫലസ്തീനികളെ അറസ്റ്റ് ചെയ്യുമെന്നാണ് ഇസ്രായേലി പോലിസിന്റെ ഭീഷണി. 'ഓപ്പറേഷന്‍ ലോ ആന്‍ ഓര്‍ഡര്‍' എന്ന പേരിട്ടാണ് പോലിസ് ഈ കൂട്ട അറസ്റ്റിന് ഒരുങ്ങുന്നത്.

Update: 2021-05-24 17:48 GMT

തെല്‍ അവീവ്: അധിനിവേശ കിഴക്കന്‍ ജറുസലേമിലെയും ഗസ മുനമ്പിലെയും ഫലസ്തീനികളെ പിന്തുണച്ച് അടുത്തിടെ നടത്തിയ സമരങ്ങളില്‍ പങ്കാളികളായി എന്നാരോപിച്ച് ഇസ്രായേലിലെ ഫലസ്തീനികള്‍ക്കെതിരേ കൂട്ട അറസ്റ്റുമായി സയണിസ്റ്റ് ഭരണകൂടവും പോലിസും.

സമരങ്ങളില്‍ പങ്കെടുത്തതിന് വരും ദിവസങ്ങളില്‍ നൂറുകണക്കിന് ഫലസ്തീനികളെ അറസ്റ്റ് ചെയ്യുമെന്നാണ് ഇസ്രായേലി പോലിസിന്റെ ഭീഷണി. 'ഓപ്പറേഷന്‍ ലോ ആന്‍ ഓര്‍ഡര്‍' എന്ന പേരിട്ടാണ് പോലിസ് ഈ കൂട്ട അറസ്റ്റിന് ഒരുങ്ങുന്നത്.

ജൂത കുടിയേറ്റ സംഘങ്ങളുടെ അക്രമങ്ങള്‍ക്കും അല്‍ അഖ്‌സാ മസ്ജിദ് വളപ്പിലെ ഇസ്രായേല്‍ സൈന്യത്തിന്റെ അതിക്രമത്തിനും 248 പേരുടെ ജീവന്‍ അപഹരിച്ച ഗസയിലെ വ്യോമാക്രമണത്തിനും എതിരേ നടന്ന പ്രതിഷേധങ്ങളില്‍ പങ്കാളികളായവരെ ലക്ഷ്യമിട്ടാണ് ഈ നീക്കം. മെയ് ഒമ്പതിന് ശേഷം ഇതുവരെ 1,550 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കഴിഞ്ഞ രണ്ടാഴ്ചയായി ഇസ്രായേലിലുടനീളമുള്ള പട്ടണങ്ങളിലും നഗരങ്ങളിലും തെരുവിലിറങ്ങിയ പ്രകടനക്കാരെ 'പ്രോസിക്യൂട്ട്' ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നടപടിയെന്നും പോലിസ് പറഞ്ഞു.

റെയ്ഡ് നടത്താന്‍ 'എല്ലാ യൂനിറ്റുകളില്‍ നിന്നും' ആയിരക്കണക്കിന് സൈനികരെ വിന്യസിക്കും. ഇസ്രായേലി ജനസംഖ്യയുടെ 20 ശതമാനം വരുന്ന ഫലസ്തീന്‍ പൗരന്മാര്‍ കൂടുതലായി താമസിക്കുന്ന പട്ടണങ്ങളിലും നഗരങ്ങളിലുമാണ് വ്യാപക റെയ്ഡുമായി അധിനിവേശ സൈന്യം മുന്നോട്ട് പോവുന്നത്.

Tags:    

Similar News