പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുള്ള യോഗം ബഹിഷ്‌കരിച്ച് ഒരു നാട്

ബിജെപി ആലപ്പുഴ ജില്ല കമ്മിറ്റി ഇന്ന് വളഞ്ഞവഴിയില്‍ സംഘടിപ്പിച്ച വിശദീകരണ യോഗമാണ് പ്രദേശവാസികളുടെ ബഹിഷ്‌ക്കരണം കൊണ്ട് ശ്രദ്ധേയമായത്. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് പങ്കെടുത്ത പരിപാടി വളഞ്ഞവഴി നാട് ഒന്നാകെ ബഹിഷ്‌കരിക്കുകയായിരുന്നു.

Update: 2020-01-11 14:06 GMT

അമ്പലപ്പുഴ/വളഞ്ഞവഴി: വിവാദമായ പൗരത്വ ഭേദഗതി നിയമത്തെ ചൊല്ലി രാജ്യമാകെ പ്രതിഷേധം കത്തിപ്പടരുമ്പോള്‍ വ്യത്യസ്ഥമായൊരു സമരമുറയുമായി കൈകോര്‍ത്ത് ഒരു നാട്. ബിജെപി ആലപ്പുഴ ജില്ല കമ്മിറ്റി ഇന്ന് വളഞ്ഞവഴിയില്‍ സംഘടിപ്പിച്ച വിശദീകരണ യോഗമാണ് പ്രദേശവാസികളുടെ ബഹിഷ്‌ക്കരണം കൊണ്ട് ശ്രദ്ധേയമായത്. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് പങ്കെടുത്ത പരിപാടി വളഞ്ഞവഴി നാട് ഒന്നാകെ ബഹിഷ്‌കരിക്കുകയായിരുന്നു.


ഉച്ചയോടെ തന്നെ കട കമ്പോളങ്ങള്‍ അടച്ചു, ഓട്ടോ മോട്ടോര്‍ തൊഴിലാളികള്‍ വാഹനങ്ങളും നിരത്തില്‍ ഇറക്കിയില്ല. ഇതോടെ സാധാരണ നല്ല തിരക്കുള്ള വളഞ്ഞവഴി ജങ്ഷന്‍ വിജനമായി. കാക്കാഴം റോഡ് ഓവര്‍ ബ്രിഡ്ജ് മുതല്‍ ഇജാബ ജങ്ഷന്‍ വരെയുള്ള സ്ഥലത്തെ മുഴുവന്‍ ജനങ്ങളും ബിജെപി പരിപാടി ബഹിഷ്‌കരിക്കുകയെന്ന വ്യത്യസ്ഥമായ സമരമുറയില്‍ പങ്കാളികളായി.


ജനങ്ങളുടെ നിസ്സഹകരണം മൂലം മുഖം നഷ്ടപ്പെട്ട ബിജെപി, സംഘപരിവാര്‍ സംഘടനകള്‍ കര്‍ശന നിര്‍ദേശം നല്‍കി ജില്ലയിലെ മുഴുവന്‍ പ്രവര്‍ത്തകരെയും വളഞ്ഞവഴിയിലെത്തിച്ചാണ് തങ്ങള്‍ക്ക് ഏറ്റ ജാള്യത മറച്ചത്. ചുരുക്കത്തില്‍ ബിജെപി അംഗങ്ങളും നിയമപാലകരും അല്ലാതെ മറ്റാരും അവരുടെ പരിപാടി കാണുകയോ കേള്‍ക്കുകയോ ചെയ്തില്ല. വളഞ്ഞവഴി കൂട്ടായ്മ എന്ന പേരില്‍ മത ജാതി രാഷ്ട്രീയ ഭേദമന്യേ ഉള്ള ഒരു കൂട്ടം യുവാക്കളാണ് ഈ നിസ്സഹകരണ സമരത്തിന് ചുക്കാന്‍ പിടിച്ചത്.


Tags:    

Similar News