രമ്യ ഹരിദാസിനെതിരെ അശ്ലീല പരാമര്‍ശവുമായി എ വിജയരാഘവന്‍

രമ്യാ ഹരിദാസ് കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയത് ചൂണ്ടിക്കാട്ടിയായിരുന്നു വിജയരാഘവന്റെ അശ്ലീല പരാമര്‍ശം. രമ്യാ ഹരിദാസ് പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെണ്‍കുട്ടിയുടെ കാര്യം എന്താവുമെന്ന് പറയുന്നില്ലെന്നും വിജയരാഘവന്‍ മലപ്പുറത്ത് പറഞ്ഞു.

Update: 2019-04-01 17:00 GMT
രമ്യ ഹരിദാസിനെതിരെ അശ്ലീല പരാമര്‍ശവുമായി എ വിജയരാഘവന്‍

മലപ്പുറം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ അശ്ലീല പരാമര്‍ശവുമായി ഇടതു മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം രമ്യാ ഹരിദാസ് കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയത് ചൂണ്ടിക്കാട്ടിയായിരുന്നു വിജയരാഘവന്റെ അശ്ലീല പരാമര്‍ശം. രമ്യാ ഹരിദാസ് പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെണ്‍കുട്ടിയുടെ കാര്യം എന്താവുമെന്ന് പറയുന്നില്ലെന്നും വിജയരാഘവന്‍ മലപ്പുറത്ത് പറഞ്ഞു.

സ്ഥാനാര്‍ഥിയായി എത്തിയതോടെ രമ്യാ ഹരിദാസിനെതിരേ വ്യാപക പ്രചാരണമാണ് സിപിഎം പ്രവര്‍ത്തകരും അനുഭാവികളും നടത്തുന്നത്. രമ്യാ ഹരിദാസ് പാട്ടുപാടുന്നതിനെ വിമര്‍ശിച്ച് ദീപാ നിശാന്ത് രംഗത്തെത്തിയിരുന്നു. രമ്യാ ഹരിദാസിന്റെ പോസ്റ്ററുകള്‍ക്ക് മുകളില്‍ സിപിഎം പോസ്റ്റര്‍ ഓട്ടിച്ചതും വലിയ ചര്‍ച്ചയായിരുന്നു. ഇതിനിടേയാണ് എല്‍ഡിഎഫ് കണ്‍വീനറുടെ അശ്ലീല പരാമര്‍ശം.




Tags:    

Similar News