പോലിസ് ജീപ്പിൽ ആശുപത്രിയിലെത്തിക്കാൻ വിസമ്മതിച്ചു അപകടത്തിൽപ്പെട്ട യുവാവിന് ദാരുണാന്ത്യം

പോലിസ് കസ്റ്റഡി കൊലപാതകങ്ങൾ ചർച്ചയാകുന്ന സാഹചര്യത്തിലാണ് പോലിസിന്റെ ക്രൂരത കാരണം ഒരു ജീവൻ നഷ്ടമായ വാർത്തകൂടി പുറത്തുവരുന്നത്. സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധമാണ് പോലിസിന്റെ ഈ മനുഷ്യത്വവിരുദ്ധ നടപടിക്കെതിരേ ഉയർന്നിരിക്കുന്നത്.

Update: 2019-07-03 13:37 GMT

കോട്ടയം: തൃശൂർ എആര്‍ ക്യാംപില്‍ നിന്നുള്ള ലോറിയിടിച്ച് പരുക്കേറ്റ യുവാവിന് ദാരുണാന്ത്യം. വാഹനം കിട്ടാതെ റോഡില്‍ കിടന്നത് 20 മിനിട്ടോളം. ഇതുവഴി വന്ന പൊലിസ് ജീപ്പില്‍ കയറ്റാനുള്ള ശ്രമം പോലിസുകാർ സമ്മതിച്ചില്ല. തുടർന്ന് മറ്റൊരു വാഹനത്തിൽ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ മരണപ്പെടുകയായിരുന്നു.

കോട്ടയം കുറവിലങ്ങാട് സ്വദേശി റോണിയാണ് പോലിസ് അധികൃതരുടെ ഗുരുതരമായ അനാസ്ഥയെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ഞായറാഴ്ച കോട്ടയം വെമ്പള്ളിയിലാണ് അപകടം നടന്നത്. കുര്യം സ്വദേശിയായ റോണിയും പിതാവും സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ എ.ആര്‍ ക്യാംപില്‍ നിന്നുള്ള ലോറി ഇടിക്കുകയായിരുന്നു. തൊട്ടുപുറകേ തൃശൂർ എആര്‍ ക്യാംപില്‍ നിന്നുള്ള ജീപ്പ് വന്നെങ്കിലും പരുക്കേറ്റ് കിടക്കുന്ന റോണിയെ വാഹനത്തില്‍ കയറ്റാന്‍ ജീപ്പിലുണ്ടായിരുന്ന പോലിസുകാര്‍ സമ്മതിച്ചില്ല. പിന്നീട് ഇതുവഴി വന്ന ഓട്ടോയിലാണ് ഇയാളെ കൊണ്ടുപോയത്. എന്നാല്‍ ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ മരിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് കോട്ടയം എസ്.പി പറഞ്ഞു.

പോലിസ് കസ്റ്റഡി കൊലപാതകങ്ങൾ ചർച്ചയാകുന്ന സാഹചര്യത്തിലാണ് പോലിസിന്റെ ക്രൂരത കാരണം ഒരു ജീവൻ നഷ്ടമായ വാർത്തകൂടി പുറത്തുവരുന്നത്. സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധമാണ് പോലിസിന്റെ ഈ മനുഷ്യത്വവിരുദ്ധ നടപടിക്കെതിരേ ഉയർന്നിരിക്കുന്നത്. 

Tags:    

Similar News