വേങ്ങര സ്വദേശി റിയാദില്‍ മരിച്ചു
വേങ്ങര കുറുവില്‍ കുണ്ടില്‍ മാട്ടില്‍ പള്ളി മഹല്ലിലെ കോഴിക്കല്‍ മുഹമ്മദ് ഷംസീര്‍ (33) എന്ന അച്ചിപ്പയാണ് മരിച്ചത്. അവിടെ ഹൗസ് ഡ്രൈവറായിരുന്നു.
റിയാദ്: മലപ്പുറം സ്വദേശി റിയാദില്‍ ഹൃദയ സ്തംഭനം മൂലം മരിച്ചു. വേങ്ങര കുറുവില്‍ കുണ്ടില്‍ മാട്ടില്‍ പള്ളി മഹല്ലിലെ കോഴിക്കല്‍ മുഹമ്മദ് ഷംസീര്‍ (33) എന്ന അച്ചിപ്പയാണ് മരിച്ചത്. അവിടെ ഹൗസ് ഡ്രൈവറായിരുന്നു.
പത്ത് മാസം മുമ്പാണ് നാട്ടില്‍നിന്ന് തിരിച്ചെത്തിയത്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ജനാസ റിയാദില്‍ തന്നെ ഖബറടക്കും. പിതാവ്: ഹനീഫ. മാതാവ്: സഫിയ പാക്കട. ഭാര്യ: ദൗല (ഹംദ മന്‍സില്‍- കുറ്റൂര്‍ നോര്‍ത്ത്). ഐദീന്‍ ബെന്ന ഏക മകനാണ്.