ദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു

Update: 2024-04-26 06:10 GMT

ദുബയ്: ദുബൈ അല്‍ ഖൈര്‍ റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇടുക്കി തൊടുപുഴ സ്വദേശി മരിച്ചു. തൊടുപുഴ കാഞ്ഞാര്‍ പരേതനായ പൈമ്പിള്ളില്‍ സലീമിന്റെ മകന്‍ ഷാമോന്‍ സലീം(29) ആണ് വ്യാഴാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ മരിച്ചത്. 12 വര്‍ഷത്തിലേറെയായി ദുബയില്‍ ബിസിനസ് നടത്തിവരികയായിരുന്നു. കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയില്‍പെട്ട് തല്‍ക്ഷണം മരിക്കുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ എത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കുടയത്തൂര്‍ ജുമാമസ്ജിദിലാണ് ഖബറടക്കുക. ഹഫ്‌സയാണ് മാതാവ്. സഹോദരി: ബീമ.

Tags: