കടയ്ക്കലില്‍ ആത്മഹത്യ ചെയ്ത 13കാരി ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്

പെണ്‍കുട്ടി പലതവണ ശാരീരിക പീഡനത്തിന് ഇരയായിരുന്നുവെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

Update: 2020-03-02 03:40 GMT

കൊല്ലം: കൊല്ലം കടയ്ക്കലില്‍ ആത്മഹത്യ ചെയ്ത എട്ടാം ക്ലാസുകാരി ലൈംഗിക പീഡനത്തിന് ഇരയായിരുന്നുവെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. പെണ്‍കുട്ടി പലതവണ ശാരീരിക പീഡനത്തിന് ഇരയായിരുന്നുവെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ജനുവരി 23ന് വൈകീട്ടാണ് 13 കാരിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യയ്ക്ക് ഉത്തരവാദികളായ പ്രതികളെ ആരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇതേത്തുടര്‍ന്ന് പ്രതികളെ പോലിസ് സംരക്ഷിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

പോലിസ് അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലെന്നും പരാതിയില്‍ പറയുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി എസ്‌സിഎസ്ടി കമ്മീഷന്‍, ഡിജിപി എന്നിവര്‍ക്കും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. കേസില്‍ മൂന്നുപേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്നും, കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ അറസ്റ്റ് അടക്കമുള്ള നടപടികള്‍ ഉണ്ടാകുമെന്നുമാണ് പോലിസ് നല്‍കുന്ന സൂചന.

Tags: